എന്തെങ്കിലുമെഴുതുവാനൊരു മോട്ടിവേഷൻ വേണം. സ്വന്തമനുഭവങ്ങളിൽനിന്നും പാഠമുൾക്കൊണ്ട് എഴുതുവാൻതക്ക രീതിയിലുള്ള അനുഭവങ്ങളൊന്നുമെനിക്കില്ല. കാല്പനികതയിൽ അഭിരമിച്ചു കഥകളുടെ കെട്ടഴിക്കുവാൻ തക്കതായ ഒരു സവിശേഷഗുണവുമെന്നിലില്ല. അങ്ങനെയെങ്കിൽ ഞാൻ എവിടെ തുടങ്ങണം. മാത്രമല്ല എന്തെങ്കിലുമെക്കെ കോറിവെയ്ക്കുവാൻ സമയവും വേണം. അഞ്ചുദിവസത്തെ ജോലിക്കുശേഷം കിട്ടുന്ന രണ്ടുദിവസം മാത്രം എന്തെഴുതുവാൻ. എഴുതുക എന്നത് ഒരു മുഴുവൻസമയ തൊഴിലാണ്. കൂലിലഭിക്കുവാൻ സാധ്യതയില്ലാത്ത മുഴുവൻസമയ തൊഴിൽ. ഇന്നത്തെ ലോകസാമ്പത്തിക സമവാക്യങ്ങൾക്കു ഒട്ടും തന്നെ യോചിക്കാത്ത തൊഴിൽ. അങ്ങനെയൊരുതൊഴിലിൽ മുഴുവൻ സമയമേർപ്പെട്ടാൽ വന്നുചേരാവുന്ന നഷ്ടങ്ങളെകുറിച്ചുള്ള ആശങ്കയിൽ നിശ്ചലമായിടുന്നു എൻ്റെ രചനകൾ. ധനസമാഹരണമാണ് ഇന്നിൻ്റെ ശരി. അതിലേറ്റവും കൂടുതൽ വിജയം നേടിയെടുക്കുന്നതാണ് ഇന്നിൻ്റെ ലക്ഷ്യം. ആകയാൽ ഇനിയെഴുതുന്നതെന്തിന് ? കൂട്ടിലടയ്ക്കപ്പെട്ട പക്ഷികൾക്ക് ചിറകുകളെന്തിന് ? വിണ്ണിൻ വിഹായസിലേക്കുപറന്നുയരാൻ വെമ്പൽ കൊള്ളുന്ന പക്ഷികൾ ചിറകുകളുടെ ഉപയോഗമെന്താണെന്നുകൂടി വിസ്മരിച്ചിടുന്നലോകത്ത് വിചിത്രം വിചിന്തനീയമീസമസ്യ.
Sunday, 9 November 2025
Monday, 20 October 2025
സ്നേഹിതൻ
| Stany Jose |
നീ അകന്നുപോവുകിൽ നിനക്കായ്
ഞാൻ കരുതിവച്ചവാക്കുകൾ
നിന്നോടു പറയാതെപോയതിൽ
പരിതപിച്ചീടുന്നു സ്നേഹിതാ
ജീവിതവ്യഗ്രതകൾതൻ ആഴങ്ങളിൽ വീണു
ബന്ധങ്ങൾ കാത്തുസൂക്ഷിച്ചീടുവാനാവാതെപോയതി
പരിതപിച്ചീടുന്നു സ്നേഹിതാ
ഇനിയെനിക്കാവില്ല കുശലമന്വക്ഷിപ്പാൻ
നിന്റെ സ്വരം കേൾക്കുവാൻ
മൂകമീവരികളിൽ മുങ്ങിനിവരുന്നു
നാം തമ്മിലുള്ള സ്നേഹബന്ധം നിശബ്ദം..
Saturday, 13 September 2025
സ്വാലോ പക്ഷികൾ
![]() |
| Birds on the tree- by kids |
ഒരു കഥാകൃത്തിൻ്റെ ജനാലയ്ക്കരുകിലിരുന്നു സ്വാലോ (Swallow) പക്ഷി പറഞ്ഞകഥ കേട്ടെഴുതിയതാണ് തമ്പർലിന (Thumberlina) എന്നകഥയെന്നു പറയുന്ന കഥാകൃത്തിൻ്റെ വീക്ഷണം എത്ര കാല്പനികമാണ്. അതുപോലെ എൻ്റെ വീടിൻ്റെ ജനാലയ്കരികിലും സ്വാലോ പക്ഷി കൂടുകൂട്ടിയിട്ടുണ്ട്. അവർ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കുന്ന കഥ ശ്രവിച്ചാൽ ഒരു പക്ഷെ എനിക്കും ഒരു കഥ എഴുതുവാനാവും.
കഥയൊന്നു പറയുമോ പൈങ്കിളിയെ
നിൻറെ കഥയൊന്നു കേൾക്കുവാൻ കാതോർത്തിരിപ്പു ഞാൻ
അതെ അവരൊരു കഥ പറഞ്ഞിരുന്നുവെങ്കിൽ അത് കേട്ട് അതങ്ങ് എഴുതിവച്ചാൽ മതിയായിരുന്നു. അത്ര എളുപ്പമാണോ ഒരു കഥയെഴുതുവാൻ. അവർ ദേശാടനപക്ഷികളാണ്. ഒരുപാടുസഞ്ചരിച്ചു പലദേശങ്ങൾതാണ്ടി ഇവിടെയെത്തി എൻ്റെ വീടുതിരഞ്ഞെടുത്തു കൂടുകൂട്ടിയെങ്കിൽ എന്നിലെ കഥാകൃത്തിനോട് എന്തെങ്കിലും കഥ പറയുവാനുണ്ടാവുമെന്നു ഞാൻ കരുതുന്നു. ശരിയായിരിക്കുമോ?
എന്നിരുന്നാലും ഒരുപാടുതിരക്കുകൾക്കിടയിൽ അവരുടെ കഥ ശ്രവിക്കുവാൻ എനിക്കുസമയമുണ്ടാകുമോ? ശരിയാണ് ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു കഥയും പറയുവാനോ കേൾക്കുവാനോ ആർക്കും സമയമില്ല. എങ്കിലും സ്വാലോ പക്ഷികൾ കഥ പറഞ്ഞുകൊണ്ടേയിരിക്കും...
കഥയെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു
കേൾക്കുവാൻ മാത്രം കാതുകളില്ല ...............
തിരഞ്ഞെടുക്കാത്ത വഴി
![]() |
| Alfo Ashi Austi Painting |
ഇനിയെങ്കിലും എനിക്കാവഴിനടക്കണം
ഈ സായാന്ഹവേളയിലെങ്കിലും
ഒരുപാടുമോഹവും മോഹഭംഗങ്ങളും
തീർത്തിടുന്ന മതിലിനപ്പുറമാണാവഴി
വിശാലമമാവഴിയിൽ അനന്തതയുടെ
പട്ടുപരവതാനിയുണ്ട്
ആരും കൊതിക്കുന്നരീതിയിൽ
അതിനിരുപുറവും മനോഹരമാം ഉദ്യാനവുമുണ്ട്
എന്തുതന്നാകിലും ആ വഴി നടക്കുവാൻ
എനിക്കെന്നും ഭയമായിരുന്നു
ഒരുവേള ആ വഴിതൻ ലാഘവം, സമൂഹം നിഷ്കർഷിക്കും
കല്ലും മുള്ളും നിറഞ്ഞ വഴികൾ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചിരുന്നിരിക്കാം
എന്തിനുവേണ്ടിയീ കപടത
ആലങ്കാരികമായ വിമുഖത
ഇനിയെനിക്കാവഴിയെ നടക്കണം മതിവരുവോളം
ഈ വൈകുന്നവേളയിലെങ്കിലും
Tuesday, 9 September 2025
ഇനിയെങ്കിലും
ഇനിയെങ്കിലുമെനിക്കു തുടങ്ങണം
ജീവിതമൊഴുകുന്നു വേഗം
ഈ നദി കരയിലെ ലവണങ്ങൾ ഊറ്റി അകന്നുപോയീടുന്നു
ഇനിയെങ്കിലുമെനിക്കുണരണം
ഗാഢനിദ്രയിൽ ലയിച്ചീടുവാൻ അധികനേരമില്ല
ഇനിയെങ്കിലുമെനിക്കെഴുതണം
Thursday, 4 September 2025
തുറന്നെഴുത്ത്
നാം
ഞാൻ
Wednesday, 3 September 2025
യുക്തി
![]() |
| Drawing by Ashling |
വിചിന്തനപ്രാപ്തിയിലാണതിൻ അർത്ഥം
മഴ ഞാനേറെ ആസ്വദിച്ചീടിലും
അതിനു കാരണമാം ശാസ്ത്രത്തിലാണെൻ കൗതുകം
ഏറെനാൾ കൊതിച്ചൊരു മഴ പെയ്തിറങ്ങുമ്പോൾ
മണ്ണും മനസ്സും കുളിരണിയുന്നു
എങ്കിലും വശ്യമാം ഈ കാഴ്ചകൾക്കപ്പുറം
ഒരു യാഥാർഥ്യബോധം ഒളിഞ്ഞിരിപ്പുണ്ട്
മഴയെവിടെനിന്നുവരുന്നു എന്നു എൻ കുഞ്ഞു ചോദിച്ചീടുകിൽ
ചിരപുരാതന ദൈവസങ്കല്പത്തിലൂന്നി
ഈ മഴ പെയിച്ചീടുന്നത് ദൈവമാണെന്ന് പറഞ്ഞൊഴിയുവാനാവില്ലെനിക്ക്
മഴയുടെ പിന്നിലെ ശാസ്ത്രം പകർന്നു നല്കുന്നതിലാണെൻ ശ്രദ്ധ
നാമിവിടെ നിന്നു വന്നു?
നമ്മെ ആരു സൃഷ്ടിച്ചു?
ഈ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ പിന്തിരിഞ്ഞോടാതെ
പരിചയപെടുത്തിടുക വേണം പരിണാമശാസ്ത്രം
ചോദ്യങ്ങൾക്കു ഉത്തരമില്ലെങ്കിൽ പഠിച്ചീടുകവേണം
എളുപ്പമാർഗത്തിൽ എത്തിച്ചേരുവാനാവുന്ന താവളമല്ല
യുക്തിസഹ ജീവിതം
ശാസ്ത്രവിചിന്തനമാണ് ശുദ്ധ സാഹിത്യ വീക്ഷണം
Sunday, 22 June 2025
സിന്ദൂരം
എൻ്റെ സിന്ദൂരമെന്ന കവിതയുടെ യൂട്യൂബ് ലിങ്ക്
https://www.youtube.com/watch?v=E_pcSw03O2w
ഈ കവിത ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക
Sunday, 30 March 2025
ചിരികൾ
Tuesday, 4 March 2025
പ്രിയസഖി
![]() |
| Drawing by Alfonsa |
Sunday, 22 October 2023
വർണ്ണങ്ങൾ
![]() |
| Austi's painting 4yrs |
ചിത്രവർണങ്ങളിൽ മുഴുകുന്നു മൂകമെൻ മാനസം
ഇമ്പമുള്ള ഓർമ്മകൾക്കു ചിറകുമുളച്ചീടുന്നില്ല
ചിത്രശലഭങ്ങളെപോൽ പാറിപറന്നിടുവാൻ
പലനിറങ്ങൾചാലിച്ച എൻ സ്വപ്നങ്ങൾ
പീലിവിടർത്തിയാടുന്നുമില്ല സടകുടഞ്ഞെഴുന്നേൽക്കുന്നുമില്ല
ഈ താളുകൾ ശൂന്യമായികിടന്നിടും
ശൂന്യതയിൽ വിദൂരതയിൽ നോക്കി ഞാനും
ഒരുവരിയെങ്കിലും എഴുതുവാനാകുമോ?
ഇനിയുമീതൂലിക ചലിക്കുമോ?
ഒരുവേള പിന്തിരിഞ്ഞു നോക്കീടുകിൽ
നഷ്ടംവന്ന അവസരങ്ങൾ തിരികെനേടുവാനാകുമോ
ഒഴുകുന്നു ഞാനും മൂകമീനദിയിൽ
ഒഴുക്കിനൊപ്പം തീരമേതെന്നറിയാതെ.....
ബോബി സെബാസ്റ്റ്യൻ
Bobby Sebastian
Tuesday, 25 October 2022
വിചിന്തനങ്ങൾ
![]() |
| Austi's Painting |
എൻ കൊച്ചുചില്ലുജാലകത്തിനരുകിൽ
മന്ത്രമോതുന്ന മന്ദമാരുതനെ
അറിയുമോ നിനക്കെൻ ഹൃദയവികാരവായ്പുകൾ
പകർത്തുവാനാകുമോ നിനക്കെൻ
പ്രതീക്ഷകൾതൻ മുഖചിത്രം
ചില്ലുജാലകത്തിൽ നീ തീർക്കുന്ന
സംഗീതവശ്യഭാവങ്ങളിൽ
അലിഞ്ഞുചേർന്നിടുബോൾ
വശ്യമാമോരീ നിമിഷങ്ങൾ
എനിക്കേകിടുന്നു വിചിന്തനങ്ങളിൽ
മുഴുകീടുവാനൊരവസരം










