Saturday 30 January 2010

പുലര്‍കാലസീമ



സൂര്യ കിരണങ്ങള്‍ പതിയെ തലോടലായി
അരുകില്‍ വന്നെനിക്കേകുന്നു സുപ്രഭാതം
കളകളം കരയുന്ന കിളികള്‍ എനിക്കേകുന്നു
നന്മകള്‍ നിറഞ്ഞൊരു സുപ്രഭാതം
ഉമ്മറ പടിയില്‍ വന്നെത്തിനോക്കുന്ന
കൊച്ചു കുഞ്ഞിനെപോലെ ഞാന്‍ ആശ്ചര്യമൂറി
ഈ കൊച്ചു പുലരിയെനിക്കെകുന്നു ജീവനില്‍
ചിറകുകള്‍ ഉള്ളൊരു വസന്തകാലം
മൃത്യു സമീപസ്ഥമാണെങ്കിലും
ഏറെ നാള്‍ നീളുകയില്ലെങ്കിലും
ഈ പുലരി ഒരു വിചിത്ര
വര്‍ണമായി തീരുന്നു മനസില്‍ 
കാതില്‍ എന്തോ രഹസ്യം മൊഴിഞ്ഞു കൊണ്ട്
ഓടി ഒളിക്കുന്ന കാമുകിയെ പോല്‍
ഒഴുകുന്ന അരുവി തന്‍ കൊച്ചു നാദം പോല്‍
തലോടലായി തീരുന്ന മന്തമാരുതന്‍ പോല്‍
പുലരിയെന്നെ പൊതിയുന്ന സുഖം
ആസ്വധിചിടട്ടെ ഈ നിമിഷം
ഇനി ഒരിക്കല്‍ കൂടി അവ നുകരുവാന്‍
ആവുകില്ലെന്നുള്ളിലോര്‍ത്തു കൊണ്ട് ..................................

Saturday 23 January 2010

ഹൃദയം തിരയൂ..


ജീവിത വ്യഗ്രതയില്‍ ഓടി തളര്‍ന്ന സുഹൃത്തേ
ഒരു നിമിഷം സ്വസ്ഥമായി ഇരിക്കൂ
അല്‍പ നേരം ചിന്തയില്‍ മുഴുകൂ
എവിടെയാണ് നിന്‍ ഹൃദയം ?
ഒഴുകുന്ന നദിയില്‍ നിപതിച്ചുവോ ?
അതോ കരയിലെ തുരുത്തില്‍ കുരുങ്ങിയോ ?
വെറുതെ ഇരുന്നു തുരുംപിച്ചുവോ ?
അതോ നക്ഷത്ര കാന്തിയില്‍ ഭ്രാമിച്ചോ ?
എവിടെയോ പോയ്‌ മറഞ്ഞൊരാ
കൊച്ചു ഹൃദയത്തെ തെടിയെടുക്കൂ
ക്രുരത നിറയുന്ന കൂട്ടുകെട്ടിലും
വേദന പകരുന്ന കയങ്ങളിലും
ചൂതാടിടുന്ന തെരുവിലും
ചുടല കാടുകളിലും തിരയൂ

തേടിയെടുത്ത് ജീവനിലേക്കു നയിക്കൂ
നശ്വര നിമിഷങ്ങളെ വെടിഞ്ഞുണരൂ.............

Sunday 17 January 2010

മനസുകള്‍



വാതില്‍ക്കല്‍ വന്നു നില്‍പ്പൂ 
വിറയാര്‍ന്ന ഉടലുമായി വൃദ്ധ നിരാലംബന്‍
വിജനമാം വീചിയിലേക്ക് കണ്ണയച്ചു
വെറുതെ പ്രതീക്ഷയുമായി അങ്ങനെ
ഏറെ നാളായി ഈ കാത്തിരിപ്പ് 
സ്കൂളില്‍ പറഞ്ഞയച്ച അരുമയാം കുഞ്ഞിനുവേണ്ടി
ഓര്‍മ നശിച്ചൊരു മനസിന്റെ ഉള്ളില്‍
വാര്‍ത്ത‍മാനകാലവുമില്ല, ഭാവികാലവുമില്ല
ഭൂതകാലത്തില്‍ എവിടെയോ തപ്പിതടഞ്ഞ്
ജരാനരകള്‍ ബാധിച്ചു നിസ്സഹായനായി വെറുതെ നോക്കി നില്പൂ
എങ്കിലും ആ കണ്ണുകളില്‍, ചുക്കി ചുളിഞ്ഞ കവിളുകളില്‍
പ്രതീക്ഷതന്‍ പൊന്‍ കതിരുകള്‍ മിന്നിമറയുന്നു
ഈ ലോകത്തില്‍ നിന്നെപ്പോഴോ  പോയ്മറഞ്ഞ
തന്‍ മനസ് തേടി അലയുവാന്‍ വാശിയില്ല
ചിറകുകളുള്ള ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍ ഇല്ല
എങ്കിലും ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരികള്‍ക്കു
ആയിരം നിറതിങ്കള്‍ പൂത്ത ശോഭ
മനസിന്റെ ഈ കൊച്ചു തമാശകള്‍ ചിന്തിപ്പിചീടുന്നു
ദുഖം എന്ന അവസ്ഥ തന്‍ നിലനില്‍പ്പിനെ  ചോദ്യം ചെയ്തീടുന്നു .......

Sunday 10 January 2010

കിനാവുകള്‍


കിനവുകളോടുളോരെന്‍ ഇഷ്ടം
തുടങ്ങിയതെന്നെനെനിക്ക് ഓര്‍മയില്ല
വ്യെതയാം ഭാണ്ടവും പേറി
നടന്നു നീങ്ങുന്നോരമാനുഷ്യന്‍
പറഞ്ഞു പോയ വാക്കുകള്‍
മനസ്സില്‍ നിറഞ്ഞ നേരം മുതല്‍ക്കെന്നു തോന്നുന്നു
കിനാവുകളാണെന്‍ വഴികാട്ടി
ശക്തിയുളോരെന്‍ ഊന്നുവടി
വായോവൃദ്ധനാം ഭിക്ഷടകന്‍
പറഞ്ഞു പോയതിങ്ങനെ
"ജീവിതം വെറുമൊരു കിനാവ് മാത്രം
എവിടേയോ ഉറങ്ങുന്ന നമ്മള്‍ തന്‍ കിനാവുകള്‍
ഉണരുമ്പോള്‍ ഓര്‍ത്തു രസിചിടാം
വെറുതെ ഇരുന്നു പൊട്ടി ചിരിചിടാം
മായ ആണീ ജീവിതം സ്നേഹിതാ 
ദുഖംങ്ങള്‍ എല്ലാം മറന്നു കൊള്‍ക ....................................."











Sunday 3 January 2010

അമ്മ



നെറുകയില്‍ തഴുകുന്ന വാത്സല്യം
ചിന്തയില്‍ ഒഴുകിയെത്തുന്ന നേരങ്ങളില്‍
അരുകിലുണ്ടയിരുന്നെങ്കിലെന്നാഗ്രഹിച്ചിടുന്നു
മാതൃ ഹൃദയത്തിന്‍ കരസ്പര്‍ശം
വിങ്ങുന്ന മനസുമായി ഞാന്‍ ഇരുന്നു
ഏകനായി എന്‍ കൊച്ചു മുറിയില്‍
കനം വച്ച ചുവരുകളില്‍
നോവിന്‍ കനത്തതം പ്രധിധ്വനികള്‍
ഒറ്റപെടലിന്‍ വികാരചേഷ്ടകള്‍
മങ്ങി മറയുന്നെരെന്‍ കവിളുകളില്‍
ചുംബനമായി വന്നിരുന്നെന്കിലെന്‍
അമ്മ തന്‍ വാത്സല്യം
തുടുത്തു മുകരിതമാകും എന്‍ കവിള്‍ത്തടങ്ങള്‍
വേദനകള്‍ പറന്നകലും
സ്വാന്തന സീമ തീര്‍ത്തിടും എന്‍ മാനസം ........................................

Saturday 2 January 2010

ദലമര്‍മരം



സ്വരമായി വന്നു

സ്വപ്നമായി മാറിയ കൊച്ചു മര്‍മരമേ
ചിറകുകള്‍ വേണ്ടേ
പറന്നകലുവാന്‍ മരതക കാടുതേടി
കിളികൊഞ്ചലുണ്ടോ ?
കളിപറഞ്ഞിരുന്നോരല്പം നേരം കളയുവാന്‍
കഥപറയുന്ന മിഴികള്‍ ഉണ്ടോ ?
നോക്കിയിരുന്നതിന്‍ ആഴം കാണുവാന്‍
അഴിച്ചിട്ട കാര്‍കൂന്തലുണ്ടോ?
തോരാതെ പെയ്യുന്ന മഴയില്‍ നനയ്ക്കുവാന്‍
വിടര്‍ന്ന പാല്‍ പുഞ്ചിരി ഉണ്ടോ ?
വാടാതെ നില്‍കുന്ന മുല്ല മൊട്ടു വിരിയിക്കുവാന്‍
തുടുത്ത കപോലങ്ങലുണ്ടോ ?
കരിവണ്ടിനു മുത്തമിട്ടു പറന്നകലുവാന്‍
എങ്കില്‍ പോരുക ചാരെ
ചേര്‍ന്ന് നില്കുവാന്‍ അരികെ
കൈ കോര്‍ത്ത്‌ നടക്കുവാന്‍
എന്‍ കൊച്ചു മര്‍മരമേ .............................................