Thursday 29 July 2010

ബാലവേല



തകര്‍ന്ന ഗോപുരം പുതുക്കി പണിയുവാന്‍

ആയുധങ്ങള്‍ തേടി അലയുന്ന ശില്പിയും

രാജസിംഹാസനത്തില്‍ പ്രൌഡ ഗംബീര്യത്തില്‍

കല്പനകള്‍ നല്‍കുന്ന രാജ്യ ശില്പിയും

കല്ലുകള്‍ക്കിടയിലെവിടെയോ തേങ്ങി കരയുന്ന

മോഴികളില്ലാതെ വ്യസനിച്ചു നില്‍കുന്ന

വാത്സല്യം തുളുമ്പുന്ന കൊച്ചു കുട്ടിയും

ഏറെ ഉച്ചത്തില്‍ ചോദിക്കുവാന്‍ വെമ്പുന്നു

ഈ വ്യവസ്ഥ തന്‍ അര്‍ത്ഥശുദ്ധി

രാജാവും രാജശില്പിയും തീര്‍ത്ത വ്യവസ്ഥിതിയില്‍

ബാലവേലയെ ശ്ലാഘിച്ചു പോകവേ

തുടരുന്നു ഇന്നും ഈ കഥ സമൂഹത്തില്‍

മാറുന്നതിനു കഥാപാത്രങ്ങള്‍ മാത്രം

No comments: