Monday 7 July 2008

സമസ്യകള്‍



ഉത്തരമെകുവാനകുമോ നിനക്കെന്‍
ചിത്ര വര്‍ണങ്ങളുള്ള സമസ്യകള്‍കെല്ലാം
വിചിത്രമാം കാഴ്ചകള്‍ ചുറ്റും നിറയുംബോളും
നിശബ്ദദ എങ്ങും നിറയുന്ന വേളയിലും

താഴ്വര ശൂന്യമായി കിടന്നിടുന്നു
ആര്‍ത്ത നാദം വന്നു കാതുകളില്‍ അലയ്കുന്നു
പെയ്തു തീരാത്ത മഴയുടെ രോദനം
ചിതറി ഒലിക്കുന്നു എങ്ങും കൈ വഴികളായി

കുതറി ഓടുവാന്‍ കൊതിക്കുന്ന ബാല്യവും
വിറയാര്‍ന്നു നില്‍കുന്ന വാര്‍ധിക്യവും
ഒരേ സ്വരത്തില്‍ ചോദിക്കുന്നു വൈകിയ വേളയിലും
വ്യര്‍താമോ ജീവിതം ചൊല്ലുവിന്‍

പറന്നകലുവാന്‍ കാലം നോക്കുന്ന
ദേശാടന കിളികളോ നമ്മള്‍
‍ചിത്രശലഭങ്ങലോ, തിരമാലകാലോ?
ചില്ലകള്‍ കൊഴിക്കുന്ന വെറും ഇലകളോ?

എന്‍ സമസ്യകള്‍ നീളുന്നു
ഉത്തരമില്ലാതെ എന്നും
വെത്യസ്തത പുലര്‍ത്താതെ
വെറുമൊരു പുതിയ വേദനയായി...........

Forever




If I have the will to live,
No matter how it will be,
If I don’t have that in me,
Thing can be a thorn for me

I don’t know why is it happening?
May be this could be the beginning,
Always it is there looking for me,
Could that be the aim in me?

I decide to look for that,
In every where I find it,
What is that bothering me?
May be that is something in me,

I have to find that in me,
No one can help me for that,
However, could point it in me,
Even then can’t live with that,

I should figure it out,
The way it should be figured,
People say nothing to me,
I am the justice of my will,

Willingness to do something,
Resides in me all the time
I lose the aim for it,
I don’t know why it is so,

The darkness fills in my way,
That is really compelling me to ask,
Am I really eligible for that?
One needs to tear this question.

Then only someone can say promisingly,
That misery will fly away,
And dawn be there forever,
Smiles on your lips last ever.

Friday 4 July 2008

Passion for life


If anyone ask you “How is life”?
Most of us do say ‘ok’
Let me ask you one thing,
What did you mean by ok?

Think before you say ‘ok’
Because most of us are not really ‘ok’
Answer the question honestly,
If so, what would be our answers?

That is the thing which really worries me
Day in and day out
Tried to figure out some thing
That suits the honesty in me.

However, I failed to find some,
I have been haunted by the echoes,
That kept on telling me the reality
In this life I am not ok.

What makes me feel so?
Feelings are warm in me,
Though they vanishes in thin air,
Within a fraction of second,

Standing alone in the boredom,
I make the decision to bring them,
Back in to my life,
Nothing but the ‘passion for life’

Would you be able to join me?
And make your life happy as well,
Then don’t wait so long,
Jump in the air and shout ‘passion for life’

It’s my word against destroying,
And has the meaning of building,
Life- the ultimate armour,
That you carry with honour.

Saturday 7 June 2008

ഏകാന്തത


Ashi's drawing 

സഞ്ചരിച്ചിടുന്നു എന്നുമെന്നോടൊപ്പം
ഒരു കളികൂടുകാരിയെ പോല്‍ ഏകാന്തന്ത
വിരസത എന്ന് കരുതി ഞാനവളെ
മറക്കുവാന്‍ ഏറെ ശ്രമിച്ചിരുന്നു

ഏറെ നാള്‍ അവളെ കാണതിരികുവാന്‍
‍അവളുടെ സ്നേഹം അറിയതിരിക്കുവാന്‍
തിരക്ക് നടിച്ചു നടന്നിരുന്നു
തടവറ എന്നവളെ ഉപമിച്ചിരുന്നു

എന്ത് തന്നാകിലും ഏകാന്താതെ
നിന്‍റെ സൗന്ദര്യത്തെ വിസ്മരിക്കുവാന്‍
ഏറെ നാള്‍ എനിക്കകില്ല എന്ന സത്യം
ഒടുവില്‍ ഞാന്‍ മനസിലാക്കി

ഇന്ന് ഞാന്‍ എത്ര സന്തോഷവാന്‍
നിന്‍ സ്പര്‍ശന സുഖം ഏറ്റുരങ്ങുവാന്‍
‍നിന്‍ മിഴികള്‍ തന്‍ ആഴം കാണുവാന്‍
കൈവന്ന ഭാഗ്യം അസുലഭം

തീര്‍ത്തിടുന്നു നീ എന്‍റെ ഉള്ളില്‍
ഒരു നറു നിലാവിന്‍ വിചിത്ര ശോഭ
പൊഴിച്ചിടുന്നു ഞാന്‍ ആനന്ദ കണ്ണീര്‍ കണങ്ങള്‍
നിന്നെ പുണരുവാന്‍ ലഭിച്ച നിമിഷങ്ങളെ ഓര്‍ത്ത്

ഏകാന്താതെ നീ പോകരുതേ എന്നെ ഉപേക്ഷിച്ച്‌
തിരക്കുകളെ ഞാന്‍ ഏറെ ഭയപെടുന്നു
പിരിയുവനകാതെ എന്നോടൊപ്പം തുടരുകില്ലേ
ശുന്യ സൌന്ദര്യമേ

Friday 18 April 2008

'നീ'


കണ്ടുവോ കണ്ടിരുന്നുവോ നിന്നെ ഞാന്‍
എന്‍ സുന്ദര സ്വപ്നങളിലോന്നില്‍
കേട്ടുവോ കേട്ടിരുന്നുവോ നിന്‍ സ്വരം
എന്‍ സുന്ദര സ്വപ്നങളിലോന്നില്‍

ഓര്‍കുന്നു ഞാനാ രാത്രിയിന്നും
നിദ്രതന്‍ എതോ നിഴല്‍നാഴികകളിലോന്നില്‍
നിതാന്ത സുന്ദര സ്വപ്ന മുഹൂര്‍ത്തത്തില്‍
സുന്ദര വദനയായി നീ മുന്നില്‍ വന്നതും

അവ്യെക്ത ഭാഷയിലെന്തോ പറഞ്ഞുകൊണ്ടാ
മരതക കാട്ടില്‍ ഓടി മറഞ്ഞതും
പിന്നെ ഞാനോര്‍കുന്നു സുര്യകിരണങ്ങള്‍ എന്‍
ജലകവതിലില്‍ മുട്ടിയതും

മെല്ലെ ഞാന്‍ ഉണര്‍ന്നതും പ്രഭാതകിരണങ്ങളെന്നെ
പൊതിഞ്ഞതും
ഞാനോര്‍ക്കുന്നു, ഇന്നും ഞാനോര്‍ക്കുന്നു
എന്‍ സ്വപ്ന സുന്ദരി

ആടി മാസത്തില്ലേ എതോ പകലെന്നു വ്യെക്തം
അരണ്ട വെളിച്ചവും തോരാതെ പെയ്യുന്ന മഴയും
എങ്കിലും ആ മരതക കാടെവിടെ?
അധരങ്ങള്‍ പൊഴിച്ച മൊഴികള്‍ എന്ത്?

വീഴുന്നു ജലകണികകള്‍ മുടിയിഴകളില്‍ നിന്ന്
എതോ വിരഹാര്‍ത്ത വിപഞ്ചി പോല്‍
പൊഴിയുന്നു സുസ്മേരുബിന്ദുക്കള്‍  അധരങ്ങളില്‍
കസവു പുടവ ചുറ്റിയ ആടി പോല്‍

വിരോധാഭാസത്തിന്‍ വിരല്‍ പാടുകളുണ്ടതില്‍
അറിയാതെ എന്‍ മനം ശങ്കിച്ചുപോയി
സ്വപ്നമേ നീ പച്ച കള്ളമാണോ?
ഇല്ല അനുവദിക്കില്ലയെന്നു തീര്‍ച്ചപെടുത്തി

അലഞ്ഞുനീങ്ങി ഞാനെന്‍ ഓര്‍മ തന്‍ വനത്തില്‍
വിസ്മ്രിതിയിലാണ്ട ഇലകള്‍ പെറുക്കി
പൊടിപിടിച്ചു പോയവ കഴുകി മിനുക്കി
തെളിനീരുറവയില്‍ നിന്നൊരു കുമ്പില്‍ മോന്തി

ശേഘരിച്ചവയെല്ലാം മേശമേല്‍ നിരത്തി
അക കണ്ണുകളാല്‍ പരതി
ഇല്ല നീയെങ്ങും സ്വപ്ന സുന്ദരി
വ്യര്‍ത്ഥം ആയിരുന്നുവോ നീ, ശങ്കയെന്‍ മനസിനെ മഥിച്ചു

തോല്‍‌വി എനിക്ക് പരിചിതമല്ല
കൂടുതല്‍ ഉള്ളിലേക്ക് പോകുവാനുറച്ചു
ഭീകര സത്വങ്ങള്‍ മുന്നറിയിപ്പായി
പ്രജ്ഞ നശിച്ചവനെ പോലെ ഞാന്‍ നടന്നു

തിക്തമാം അനുഭവഭാണ്ടങ്ങളഴിച്ചു
വേദനിച്ചു എന്‍ മനം
കരയിലകപെട്ട മല്‍സ്യത്തെപ്പോല്‍
വിങ്ങി വിങ്ങി കരഞ്ഞു പോയി

വിറയാര്‍ന്ന എന്‍ അധരങ്ങള്‍ മൊഴിഞ്ഞു
ഇല്ല നീ അവിടെയുമില്ല
പറയു നീ എന്തിനെന്നെ കരയിച്ചു
അതു തന്നെ ആയിരുന്നുവോ നിന്‍ ലക്‌ഷ്യം

എങ്കില്‍ നീ വിജയിച്ചു എന്‍ സുന്ദര നയനെ
തല്കലികം എങ്കിലും തോല്‍വിയെ ഞാന്‍ പുല്‍കുന്നു
സ്വപ്നടകയെ നിന്നിലെക്കുള്ള ദുരം എത്ര തന്നാകില്ലും
അന്വേക്ഷിക്കുവാനുറച്ചു മെല്ലെ ഞാന്‍  മയങ്ങി

പകല്‍ കിനാവില്‍ വന്നു നീ വീണ്ടും
ഉത്തരമേകാതെ മടങ്ങി
എങ്കിലും വ്യെക്തം നിന്‍ മിഴികള്‍
കഥകളുണ്ടതില്‍

ഉടനെ ഉണര്‍ന്നു ഞാന്‍ കണ്ണു ചിമ്മി
വിസ്മയമെന്നെ മുറുകെ പുണര്‍ന്നു
സത്യമോ മിഥ്യയോ എന്തുതന്നാകിലും
സ്വപ്നത്തില്‍ വന്ന നീ ആരാണെന്നെനിക്കു വ്യക്തം 

Tuesday 11 March 2008

fame lover


where is my north?
Where is my east?
Where is my south?
Where is my west?
I don't know where to go?
Everything I lost,
even the sense of feelings,
the warmth, the beauty, and
even the length of my love,
All due to my craving for this,
to get fame,
but got far,
what was wrong?
what was right?
Nothing in this World is right,
Just look upon my fate,
I fought for greatness,
but got the least.............