Saturday 14 December 2019

ഹൃദയസ്പർശം

അടുക്കളയുടെ വിശാലമായ ചില്ലു
ജാലകത്തിലൂടെ നോക്കിയാൽ
ഒരു കൊച്ചു പൂന്തോട്ടവും
അതിലുള്ള രണ്ടുകൊച്ചു മരങ്ങളും കാണാം
ശീതകാലമായതിനാൽ ഇലകൾ പൊഴിച്ചു
മാറ്റങ്ങളെ ഓർമ്മിപ്പിച്ചു നിൽക്കുന്ന രണ്ടുകൊച്ചു മരങ്ങൾ
പേരറിയാത്ത അവയിലൊന്നിൻ ചില്ലയിൽ
ഒരു കുഞ്ഞുപക്ഷി വന്നിരുന്നു
ഏറെനേരമിരിക്കാതെ കൊക്കുമിനുക്കി
പറന്നുപോയൊരാപക്ഷി
ജീവിതഭാവമാറ്റങ്ങളെ ഓർമ്മിപ്പിക്കുന്നു
മനോഹരമാണീകാഴ്ച്ചകൾ
പ്രകൃതിതരുന്ന ഈ ദൃശ്യവിരുന്ന്
ഏറെനേരമിരുന്നു ആസ്വദിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും
കുരുന്നുകൈകൾ എൻ   കവിളുകളിൽ തഴുകുന്നു
എന്നരുകിൽ വന്നെനിക്കുമുത്തം  നൽകുന്നു
പുഞ്ചിരിതൂകി എന്നരികത്തിരിക്കുന്നു
ദ്രശ്യവും സ്പർശവുമായ ഈ സൗന്ദര്യഭാവങ്ങളിൽ
ഏതു തിരഞ്ഞെടുക്കണമെന്നു ആശയക്കുഴപ്പമേതുമില്ലാതെ
ഞാൻ തിരഞ്ഞെടുക്കുന്നു
എൻ കുഞ്ഞുപൈതലിൻ തലോടലുകൾ....


Monday 2 December 2019

പ്രണാമം

അഞ്ഞൂറുവർഷങ്ങൾ മുൻപെവിടെയോ
അണമുറിയാത്ത ഏതോ കുടിലിലുറങ്ങിയ
എൻ പൂർവീകർക്കു പ്രണാമം
കാരണം നിങ്ങളില്ലെങ്കിൽ ഞാനില്ല
നിങ്ങൾകണ്ടകിനാവുകൾ
നിങ്ങൾനനഞ്ഞമഴകൾ
നിങ്ങൾ നടന്ന പാഥകൾ
എല്ലാമെല്ലാം എത്രയോ പവിത്രം
ഞാനുമിന്നു നടക്കുന്നു
ഞാനുമിന്നു കിനാവുകൾ കാണുന്നു
മഴമുകിൽ വാനിൽ നോക്കി ആശ്ചര്യമൂറുന്നു
നാളെ ഞാനും ചരിത്രമായിടും
എങ്കിലും തുടരുമീസമസ്യ
നീളുന്നു നീട്ടിപ്പിടിച്ച തിരിനാളങ്ങൾ
പിന്തുടർച്ചതിരയുന്ന വഴിവിളക്കായി ജ്വലിക്കുവാൻ
അണയാതെ എന്നും.......................

Friday 30 August 2019

Beautiful Mystery

A mystery unfolds in the eyes,
that are filled with hope
It is a beautiful mystery
How often mysteries gets unfolded
The beautiful smile,
yes, the selfless smile of my baby
unlocks the mystery hidden beneath me
The sense of ' unconditional Love'

കൂടെവിടെ

ഉഷസിന്റെ ചില്ലയിൽ ചേക്കേറിടും
പക്ഷികൾ പോൽ
കൂടുതേടിപറന്നിടുന്നു നാം
കൂടെവിടെ??

ചേകേറീടുവാൻ കൊതിയോടെ
വിണ്ണിൻ വിഹായസിലേക്കു
നെടുവീർപ്പിട്ടുനോക്കി നിൽക്കുന്നു നാം
കൂടെവിടെ??

കൂടണയുവാൻ കൊതിയോടെ
നിതാന്തം തിരയുന്നു നാം സ്വപ്നങ്ങളും കൂടണയുമെന്നപ്രതീക്ഷകളുമായി
നീളുന്നുസമസ്യകൾ
കൂടെവിടെ??..................................


Friday 14 June 2019

കതുവ















മൊഴി വിതുമ്പുന്നു
ചിരി മായുന്നു
ഈ വിധിവാചകം കേൾക്കുമ്പോൾ
നരാധമന്മാർ തൻ കിരാതനരനായാട്ടിൽ
നിർലോഭിച്ച കുരുന്നിൻ ചേതന
ചിതലരിച്ച പുസ്തകത്താളിൽ
വിധിയായിവിലയായി വിലാപമായി
ഒരു നിശ്വാസമായി ഏകമായി
ഒഴുകിയൊലിച്ച കൈത്താളമായി
നമ്മിലോരോരുത്തരുടേയും കൈകളിൽ പിടയുന്നു
സ്മാർട്ട് ഫോണുകളിൽ തിരയടിക്കുന്നു
ശരിയേത് തെറ്റേത്
ഒരു കുരുന്നിൻ ജീവൻ
പിടഞ്ഞൊരാനിമിഷത്തിൽ
വിധിതിരയുന്നു ലൈക്കുകളും ഡിസ്‌ലൈകുകളും ......................................



Wednesday 27 March 2019

വിമർശനം

Ashi's painting
വിമര്ശനമെന്ന വാക്കിനുപോലും
വിമർശിക്കുവാനിന്നു ഭയം
അപരന്റെ  നേർക്കു നീളുമോ
മനസ്സുവേദനിപ്പിക്കുമോ എന്ന ഭയം

പാടുന്ന പാട്ടിന്റെ അപശ്രുതിയിൽ
കേൾക്കുന്ന കാതിൻ അലോസരത്തിൽ
പാട്ടുപാടുന്ന സുഹൃത്തിനെ
വിമർശിക്കുവാനിന്നേവർക്കും ഭയം