Monday 17 May 2010

തീരം


ഒരു കുഞ്ഞു മാനസം നിറയെ

നിറമുള്ള സ്വപ്ന ശലഭങ്ങള്‍ മാത്രം

ചെവിയോര്‍ത്തു കേള്‍കുന്നവയെല്ലാം

ഇമ്പമുള്ള ഈണങ്ങള്‍ മാത്രം

ജീവിത യാത്രകള്‍ ഒക്കെയും

അനായാസം ആണെന്ന തോന്നല്‍ മാത്രം

നിറയെ പ്രതീക്ഷകള്‍ കുമിഞ്ഞു കൂടി

ചിരിച്ചു കളിയാടിടും തീരം തേടി

നൗക ചലിച്ചു മുന്നേറിടുമ്പോള്‍

കാറ്റും കോളും നിറഞ്ഞിടുമ്പോള്‍

വിറയാര്‍ന്ന കൈകളാല്‍ പങ്ക എന്തും

അമരതെവിടെയോ പകച്ചു നില്കും

എവിടേക്ക് തുഴയണം എന്നറിയായ്ക തീര്‍ക്കും

അനിശ്ചിതമാകും ഈ അവസ്ഥതന്‍ തലോടല്‍

ഗ്രസിക്കതവരായി ആരും

തീരത്ത് അണയാറില്ല  എന്നറിഞ്ഞിടുമ്പോള്‍

എന്‍ കൊച്ചു മാനസം ഉണര്‍നീടുന്നു

കരുതലുകള്‍ ഏറെ കരുതിടുന്നു

തുഴഞ്ഞു നീങ്ങുന്നു പ്രതീക്ഷകളുമായി

സമൃദ്ധിതന്‍ തീരത്തനയുവാനായി