Thursday 15 October 2009

കരയുന്ന കാതുകള്‍


സുഖം ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുവാനായി
കാതുകള്‍ ഏറെ കൊതിച്ചിരിപ്പു
സുഖം ഉള്ള വാര്‍ത്തകള്‍ പറയുവാനായി
ഏറെ നാവുകളില്ല എന്നതു സത്യം
വിരൊധാഭാസമയി തുടര്‍ന്നിടുന്നു എന്നും
ഈ ശ്രവണമധുര്യത്തിന്‍ കദന കാവ്യം

പറയുന്നതൊക്കെയും ഓര്‍മിച്ചു വെച്ചാല്‍
പാഴ്നിലം ഉഴുതു മറിച്ച പോല്‍ തോന്നും
ഇമ്പമില്ലാത്ത സ്വരങ്ങള്‍ കോര്‍ത്തിണക്കി
ഉപയോഗ ശൂന്യമായി പോകുന്ന മൊഴികള്‍

പല മോഴികളിലും കടന്നല്‍ കൂട് കൂട്ടിടുന്നു
ആവശ്യം പോല്‍ ചെന്നു കുത്തി നോവിച്ചിടുന്നു
നോവിന്‍റെ കാഠിന്യമേറിവന്നോടുവില്‍
മനസ്സില്‍ ചക്രവ്യുഹങ്ങള്‍ തീര്‍ത്തിടുന്നു

ചിലരത്തില്‍ മരിച്ചു വീഴുന്നു
മറ്റു ചിലരതിലെരിഞ്ഞു ജീവിചിടുന്നു
മൂകം രക്തസാക്ഷികളാകുന്നു വേറെ ചിലര്‍
ശവ ശരിരങ്ങള്‍ പോലും കീറിമുറിക്കപെടുന്നു

കാരണകാരയവര്‍ ഓടി ഒളിക്കുന്നു
പുക മറ തീര്‍ത്തുകൊണ്ടു ദൂരെ
മാറി നിന്നല്പം രസം കൊള്ളുന്നവരും
ചുറ്റിലും വിരളമല്ല

മോക്ഷമില്ല ഈ കൊച്ചു കാതുകള്‍ക്ക്
താനെ അടയുവാന്‍ കഴുവുമില്ല
നാവുകള്‍ സ്ഥിരമായി വേദനിപികുന്നതെന്തേ
മുജെന്മ ശത്രുക്കള്‍ ആണോ നിങ്ങള്‍

കാതുകളെ നിങ്ങള്‍ കാത്തിരിക്കു
സുഖമുള്ള സ്വരങ്ങള്‍ക്കായി തപസിരിക്കു
നാവുകള്‍ വീണകള്‍ ആയിടട്ടെ
എന്ന പ്രാര്‍ത്ഥനയുമായി കാത്തിരിക്കു



Thursday 24 September 2009

എഴുതുക വെറുതെ


എഴുതുവാനേറെയുണ്ടെങ്കിലും
ഓര്‍മയില്‍ വഴുതിവീഴുവാനാണെനികിഷ്ടം
ഒഴുകി നീങ്ങി മാനത്തുകൂടി അങ്ങും ഇങ്ങും
ചരടുപോട്ടിയ പട്ടം പോല്‍ വെറുതെ
വിരല്‍ത്തുമ്പില്‍ വരുന്നോരക്ഷര കൂട്ടങ്ങള്‍
ഓടി ഒളിക്കുന്നു പിടി തന്നീടാതെ
മഷി വന്നു മൂടിയ കടലാസ് കഷണം
തനിയെ പറയുന്നു കഥകള്‍ എല്ലാം
എങ്കിലുമെവിടെയോ  ഉടക്കി നിന്നീടുന്നു
മനസിന്‍റെ ഉള്ളിലെ വിങ്ങലുകള്‍
നിര്‍ഗളിചിടാതെ നില്കുന്നതോക്കെയും
നോവിന്‍റെ ആക്കം കൂട്ടിടുന്നു
എഴുതാതെ പറയാതെ പോയവയോക്കെയും
നഷ്ടങ്ങള്‍ തന്നെയെന്നറിഞ്ഞിടുന്നു
കിനാവുകള്‍ വന്നു നിറയുന്ന വേളയില്‍
പേന ചലനമറ്റു പോയിടുന്നു
എങ്കിലും ഇനി ഞാന്‍ എഴുതട്ടെ മതിവരുവോളം
ശൂന്യ വേളകള്‍ക്ക് അവധി കൊടുത്തുകൊണ്ട്