Saturday 7 June 2008

ഏകാന്തത


Ashi's drawing 

സഞ്ചരിച്ചിടുന്നു എന്നുമെന്നോടൊപ്പം
ഒരു കളികൂടുകാരിയെ പോല്‍ ഏകാന്തന്ത
വിരസത എന്ന് കരുതി ഞാനവളെ
മറക്കുവാന്‍ ഏറെ ശ്രമിച്ചിരുന്നു

ഏറെ നാള്‍ അവളെ കാണതിരികുവാന്‍
‍അവളുടെ സ്നേഹം അറിയതിരിക്കുവാന്‍
തിരക്ക് നടിച്ചു നടന്നിരുന്നു
തടവറ എന്നവളെ ഉപമിച്ചിരുന്നു

എന്ത് തന്നാകിലും ഏകാന്താതെ
നിന്‍റെ സൗന്ദര്യത്തെ വിസ്മരിക്കുവാന്‍
ഏറെ നാള്‍ എനിക്കകില്ല എന്ന സത്യം
ഒടുവില്‍ ഞാന്‍ മനസിലാക്കി

ഇന്ന് ഞാന്‍ എത്ര സന്തോഷവാന്‍
നിന്‍ സ്പര്‍ശന സുഖം ഏറ്റുരങ്ങുവാന്‍
‍നിന്‍ മിഴികള്‍ തന്‍ ആഴം കാണുവാന്‍
കൈവന്ന ഭാഗ്യം അസുലഭം

തീര്‍ത്തിടുന്നു നീ എന്‍റെ ഉള്ളില്‍
ഒരു നറു നിലാവിന്‍ വിചിത്ര ശോഭ
പൊഴിച്ചിടുന്നു ഞാന്‍ ആനന്ദ കണ്ണീര്‍ കണങ്ങള്‍
നിന്നെ പുണരുവാന്‍ ലഭിച്ച നിമിഷങ്ങളെ ഓര്‍ത്ത്

ഏകാന്താതെ നീ പോകരുതേ എന്നെ ഉപേക്ഷിച്ച്‌
തിരക്കുകളെ ഞാന്‍ ഏറെ ഭയപെടുന്നു
പിരിയുവനകാതെ എന്നോടൊപ്പം തുടരുകില്ലേ
ശുന്യ സൌന്ദര്യമേ