Sunday, 22 October 2023

വർണ്ണങ്ങൾ

Austi's painting 4yrs
ഒത്തിരിയൊന്നുമെഴുതുവാനില്ല എനിക്കീതാളുകളിൽ 

ചിത്രവർണങ്ങളിൽ മുഴുകുന്നു മൂകമെൻ മാനസം 

ഇമ്പമുള്ള ഓർമ്മകൾക്കു ചിറകുമുളച്ചീടുന്നില്ല 

ചിത്രശലഭങ്ങളെപോൽ പാറിപറന്നിടുവാൻ 

പലനിറങ്ങൾചാലിച്ച എൻ സ്വപ്‌നങ്ങൾ 

പീലിവിടർത്തിയാടുന്നുമില്ല സടകുടഞ്ഞെഴുന്നേൽക്കുന്നുമില്ല 

ഈ താളുകൾ ശൂന്യമായികിടന്നിടും 

ശൂന്യതയിൽ വിദൂരതയിൽ നോക്കി ഞാനും 

ഒരുവരിയെങ്കിലും എഴുതുവാനാകുമോ? 

ഇനിയുമീതൂലിക ചലിക്കുമോ?

ഒരുവേള പിന്തിരിഞ്ഞു നോക്കീടുകിൽ 

നഷ്ടംവന്ന അവസരങ്ങൾ തിരികെനേടുവാനാകുമോ 

ഒഴുകുന്നു ഞാനും മൂകമീനദിയിൽ 

ഒഴുക്കിനൊപ്പം തീരമേതെന്നറിയാതെ.....


ബോബി സെബാസ്റ്റ്യൻ 

Bobby Sebastian

  


No comments: