![]() |
Birds on the tree- by kids |
ഒരു കഥാകൃത്തിൻ്റെ ജനാലയ്ക്കരുകിലിരുന്നു സ്വാലോ (Swallow) പക്ഷി പറഞ്ഞകഥ കേട്ടെഴുതിയതാണ് തമ്പർലിന (Thumberlina) എന്നകഥയെന്നു പറയുന്ന കഥാകൃത്തിൻ്റെ വീക്ഷണം എത്ര കാല്പനികമാണ്. അതുപോലെ എൻ്റെ വീടിൻ്റെ ജനാലയ്കരികിലും സ്വാലോ പക്ഷി കൂടുകൂട്ടിയിട്ടുണ്ട്. അവർ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കുന്ന കഥ ശ്രവിച്ചാൽ ഒരു പക്ഷെ എനിക്കും ഒരു കഥ എഴുതുവാനാവും.
കഥയൊന്നു പറയുമോ പൈങ്കിളിയെ
നിൻറെ കഥയൊന്നു കേൾക്കുവാൻ കാതോർത്തിരിപ്പു ഞാൻ
അതെ അവരൊരു കഥ പറഞ്ഞിരുന്നുവെങ്കിൽ അത് കേട്ട് അതങ്ങ് എഴുതിവച്ചാൽ മതിയായിരുന്നു. അത്ര എളുപ്പമാണോ ഒരു കഥയെഴുതുവാൻ. അവർ ദേശാടനപക്ഷികളാണ്. ഒരുപാടുസഞ്ചരിച്ചു പലദേശങ്ങൾതാണ്ടി ഇവിടെയെത്തി എൻ്റെ വീടുതിരഞ്ഞെടുത്തു കൂടുകൂട്ടിയെങ്കിൽ എന്നിലെ കഥാകൃത്തിനോട് എന്തെങ്കിലും കഥ പറയുവാനുണ്ടാവുമെന്നു ഞാൻ കരുതുന്നു. ശരിയായിരിക്കുമോ?
എന്നിരുന്നാലും ഒരുപാടുതിരക്കുകൾക്കിടയിൽ അവരുടെ കഥ ശ്രവിക്കുവാൻ എനിക്കുസമയമുണ്ടാകുമോ? ശരിയാണ് ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു കഥയും പറയുവാനോ കേൾക്കുവാനോ ആർക്കും സമയമില്ല. എങ്കിലും സ്വാലോ പക്ഷികൾ കഥ പറഞ്ഞുകൊണ്ടേയിരിക്കും...
കഥയെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു
കേൾക്കുവാൻ മാത്രം കാതുകളില്ല ...............
No comments:
Post a Comment