![]() |
Alfo Ashi Austi Painting |
ഇനിയെങ്കിലും എനിക്കാവഴിനടക്കണം
ഈ സായാന്ഹവേളയിലെങ്കിലും
ഒരുപാടുമോഹവും മോഹഭംഗങ്ങളും
തീർത്തിടുന്ന മതിലിനപ്പുറമാണാവഴി
വിശാലമമാവഴിയിൽ അനന്തതയുടെ
പട്ടുപരവതാനിയുണ്ട്
ആരും കൊതിക്കുന്നരീതിയിൽ
അതിനിരുപുറവും മനോഹരമാം ഉദ്യാനവുമുണ്ട്
എന്തുതന്നാകിലും ആ വഴി നടക്കുവാൻ
എനിക്കെന്നും ഭയമായിരുന്നു
ഒരുവേള ആ വഴിതൻ ലാഘവം, സമൂഹം നിഷ്കർഷിക്കും
കല്ലും മുള്ളും നിറഞ്ഞ വഴികൾ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചിരുന്നിരിക്കാം
എന്തിനുവേണ്ടിയീ കപടത
ആലങ്കാരികമായ വിമുഖത
ഇനിയെനിക്കാവഴിയെ നടക്കണം മതിവരുവോളം
ഈ വൈകുന്നവേളയിലെങ്കിലും
No comments:
Post a Comment