Saturday, 13 September 2025

സ്വാലോ പക്ഷികൾ

Birds on the tree- by kids

ഒരു കഥാകൃത്തിൻ്റെ ജനാലയ്ക്കരുകിലിരുന്നു സ്വാലോ (Swallow) പക്ഷി പറഞ്ഞകഥ കേട്ടെഴുതിയതാണ് തമ്പർലിന (Thumberlina) എന്നകഥയെന്നു പറയുന്ന കഥാകൃത്തിൻ്റെ വീക്ഷണം എത്ര കാല്പനികമാണ്. അതുപോലെ എൻ്റെ വീടിൻ്റെ ജനാലയ്കരികിലും സ്വാലോ പക്ഷി കൂടുകൂട്ടിയിട്ടുണ്ട്. അവർ കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കുന്ന കഥ ശ്രവിച്ചാൽ ഒരു പക്ഷെ എനിക്കും ഒരു കഥ എഴുതുവാനാവും.

                   കഥയൊന്നു പറയുമോ പൈങ്കിളിയെ 

                   നിൻറെ കഥയൊന്നു കേൾക്കുവാൻ  കാതോർത്തിരിപ്പു ഞാൻ 

അതെ അവരൊരു കഥ പറഞ്ഞിരുന്നുവെങ്കിൽ അത് കേട്ട് അതങ്ങ് എഴുതിവച്ചാൽ മതിയായിരുന്നു. അത്ര എളുപ്പമാണോ ഒരു കഥയെഴുതുവാൻ. അവർ ദേശാടനപക്ഷികളാണ്. ഒരുപാടുസഞ്ചരിച്ചു പലദേശങ്ങൾതാണ്ടി ഇവിടെയെത്തി എൻ്റെ വീടുതിരഞ്ഞെടുത്തു കൂടുകൂട്ടിയെങ്കിൽ എന്നിലെ കഥാകൃത്തിനോട് എന്തെങ്കിലും കഥ പറയുവാനുണ്ടാവുമെന്നു ഞാൻ കരുതുന്നു. ശരിയായിരിക്കുമോ?

എന്നിരുന്നാലും ഒരുപാടുതിരക്കുകൾക്കിടയിൽ അവരുടെ കഥ ശ്രവിക്കുവാൻ എനിക്കുസമയമുണ്ടാകുമോ? ശരിയാണ് ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു കഥയും പറയുവാനോ കേൾക്കുവാനോ ആർക്കും സമയമില്ല. എങ്കിലും സ്വാലോ പക്ഷികൾ കഥ പറഞ്ഞുകൊണ്ടേയിരിക്കും...

                  കഥയെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു 

                  കേൾക്കുവാൻ മാത്രം കാതുകളില്ല ...............


തിരഞ്ഞെടുക്കാത്ത വഴി

Alfo Ashi Austi Painting

ഇനിയെങ്കിലും എനിക്കാവഴിനടക്കണം 

ഈ സായാന്ഹവേളയിലെങ്കിലും 

ഒരുപാടുമോഹവും മോഹഭംഗങ്ങളും 

തീർത്തിടുന്ന മതിലിനപ്പുറമാണാവഴി 

വിശാലമമാവഴിയിൽ അനന്തതയുടെ 

പട്ടുപരവതാനിയുണ്ട് 

ആരും കൊതിക്കുന്നരീതിയിൽ 

അതിനിരുപുറവും മനോഹരമാം ഉദ്യാനവുമുണ്ട് 

എന്തുതന്നാകിലും ആ വഴി നടക്കുവാൻ 

എനിക്കെന്നും ഭയമായിരുന്നു 

ഒരുവേള ആ വഴിതൻ ലാഘവം, സമൂഹം നിഷ്കർഷിക്കും 

കല്ലും മുള്ളും നിറഞ്ഞ വഴികൾ തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചിരുന്നിരിക്കാം 

എന്തിനുവേണ്ടിയീ കപടത 

ആലങ്കാരികമായ വിമുഖത 

ഇനിയെനിക്കാവഴിയെ നടക്കണം മതിവരുവോളം 

ഈ വൈകുന്നവേളയിലെങ്കിലും



Tuesday, 9 September 2025

ഇനിയെങ്കിലും

ഇനിയെങ്കിലുമെനിക്കു തുടങ്ങണം 

ജീവിതമൊഴുകുന്നു വേഗം 

ഈ നദി കരയിലെ ലവണങ്ങൾ ഊറ്റി അകന്നുപോയീടുന്നു 

ഇനിയെങ്കിലുമെനിക്കുണരണം 

ഗാഢനിദ്രയിൽ ലയിച്ചീടുവാൻ അധികനേരമില്ല 

ഇനിയെങ്കിലുമെനിക്കെഴുതണം 


Thursday, 4 September 2025

തുറന്നെഴുത്ത്‌




സ്വന്തം പ്രതിച്ഛായ നഷ്ടംവന്നീടുമോയെന്ന ഭയത്താൽ 
ഞാൻ എനിക്ക് തീർത്തീടുന്ന തീക്കൂനയിൽ എരിഞ്ഞമർണീടുന്നു എൻ്റെ തുറന്നെഴുത്ത്‌.

നാം

Kids painting

കാറ്റായി കവിതയായി കുളിർമഴയായി 

തുടർന്നിടുകവേണം നീ എന്നിലെന്നും 

തണൽ മരമായി നീയെനിക്കേകുന്നതണലിൽ 

വിശ്രമിച്ചീടുന്നു ഞാൻ ശാന്തതയിൽ 

കാലമെത്രകഴിഞ്ഞീടിലും നീ എന്നിലലിഞ്ഞുചേർന്നിരിക്കുന്നു 

ഏതുകാലത്തിനും അഴിച്ചീടാനാവാത്തവിധം 

നാമൊന്നായി തീർന്നിരിക്കുന്നു 

ഇനി ഞാനില്ല നമ്മൾ മാത്രം 


 

ഞാൻ

Drawing by Ashling

എനിക്കു ഞാനാകണം 

നിനക്കു നീയാകണം 

പക്ഷെ, ഞാൻ ഞാനും നീ നീയുമാകുമ്പോൾ 

സമൂഹം നമുക്കെതിരാകും. 



Wednesday, 3 September 2025

യുക്തി

Drawing by Ashling 
ശാസ്ത്രമേതാകിലും 

വിചിന്തനപ്രാപ്തിയിലാണതിൻ അർത്ഥം 

മഴ ഞാനേറെ ആസ്വദിച്ചീടിലും 

അതിനു കാരണമാം ശാസ്ത്രത്തിലാണെൻ കൗതുകം 

ഏറെനാൾ കൊതിച്ചൊരു മഴ പെയ്തിറങ്ങുമ്പോൾ 

മണ്ണും മനസ്സും കുളിരണിയുന്നു 

എങ്കിലും വശ്യമാം ഈ കാഴ്ചകൾക്കപ്പുറം 

ഒരു യാഥാർഥ്യബോധം ഒളിഞ്ഞിരിപ്പുണ്ട് 

മഴയെവിടെനിന്നുവരുന്നു എന്നു എൻ കുഞ്ഞു ചോദിച്ചീടുകിൽ 

ചിരപുരാതന ദൈവസങ്കല്പത്തിലൂന്നി 

ഈ മഴ പെയിച്ചീടുന്നത് ദൈവമാണെന്ന് പറഞ്ഞൊഴിയുവാനാവില്ലെനിക്ക് 

മഴയുടെ പിന്നിലെ ശാസ്ത്രം പകർന്നു നല്കുന്നതിലാണെൻ ശ്രദ്ധ 

നാമിവിടെ നിന്നു വന്നു?

നമ്മെ ആരു സൃഷ്ടിച്ചു?

ഈ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ പിന്തിരിഞ്ഞോടാതെ 

പരിചയപെടുത്തിടുക വേണം പരിണാമശാസ്ത്രം 

ചോദ്യങ്ങൾക്കു ഉത്തരമില്ലെങ്കിൽ പഠിച്ചീടുകവേണം 

എളുപ്പമാർഗത്തിൽ എത്തിച്ചേരുവാനാവുന്ന താവളമല്ല 

യുക്തിസഹ ജീവിതം 

ശാസ്ത്രവിചിന്തനമാണ് ശുദ്ധ സാഹിത്യ വീക്ഷണം 



Sunday, 22 June 2025

സിന്ദൂരം

എൻ്റെ സിന്ദൂരമെന്ന  കവിതയുടെ യൂട്യൂബ് ലിങ്ക് 

https://www.youtube.com/watch?v=E_pcSw03O2w

ഈ കവിത ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക


Sunday, 30 March 2025

ചിരികൾ

Drawing by Austin

ഒരിക്കൽ നിനക്കായി കരുതിവച്ച ചിരികളിൽ 

ചിലന്തി വലനെയ്തു കഴിഞ്ഞിരിക്കുന്നു 

കാലചക്രം  ചലിക്കുന്നു വേഗം 

ദൂരങ്ങൾ മാറ്റമില്ലാതെ തുടരുന്നു ........................

 


Tuesday, 4 March 2025

പ്രിയസഖി

Drawing by Alfonsa

സ്വരമായി നീയെൻ 
കരളിൽ ഈണത്തിൽ 
വരവായ് ഏതോ 
കുളിർകാറ്റുപോലെ 

താളമായി ഞാനും 
ഹൃദയത്തിൻ തന്ത്രിയിൽ 
ചേരുന്നു ചാരെ 
ഒരു പൂവിതൾ പോലെ 

വർണ്ണനമല്ലാത്ത 
കാവ്യഭാവനയിൽ
കൈകോർത്തു നടക്കാം 
നമുക്കീ വിശാലവീഥിയിൽ 

ഒരിക്കലും തീരാത്ത 
ഈ വഴിത്താരയിൽ 
ചേർന്നിരുന്നല്പം 
വിശ്രമിച്ചീടാം 

എവിടെവച്ചെങ്കിലും 
കാലിടറീടുകിൽ 
താങ്ങായിമാറാം 
മടികൂടാതെന്നും 

ഓർമ്മകൾതൻ 
തീരത്തിരുന്നു 
മധുരമാം അനുഭവങ്ങൾ 
പങ്കുവച്ചീടാം 

നാളെ ഈവഴികളിൽ 
നാം നട്ട വൃക്ഷങ്ങൾ തൻ 
തണലിലിരുന്നു 
ഉഷ്ണമകറ്റിടാം 

കാറ്റായി തീയായി 
മഴയായി തിരകളായി 
തുടർന്നിടുകവേണം 
കഴിയുവോളം ഈ ഭൂവിൽ നാം 

ഒരുവേള  കളംവിട്ടൊഴിഞ്ഞീടുകിൽ 
പുൽക്കൊടിയായി 
പിറവിയെടുത്തിടേണം 
നമുക്കൊരുമിച്ചു ചാരെ