Monday 7 July 2008

സമസ്യകള്‍



ഉത്തരമെകുവാനകുമോ നിനക്കെന്‍
ചിത്ര വര്‍ണങ്ങളുള്ള സമസ്യകള്‍കെല്ലാം
വിചിത്രമാം കാഴ്ചകള്‍ ചുറ്റും നിറയുംബോളും
നിശബ്ദദ എങ്ങും നിറയുന്ന വേളയിലും

താഴ്വര ശൂന്യമായി കിടന്നിടുന്നു
ആര്‍ത്ത നാദം വന്നു കാതുകളില്‍ അലയ്കുന്നു
പെയ്തു തീരാത്ത മഴയുടെ രോദനം
ചിതറി ഒലിക്കുന്നു എങ്ങും കൈ വഴികളായി

കുതറി ഓടുവാന്‍ കൊതിക്കുന്ന ബാല്യവും
വിറയാര്‍ന്നു നില്‍കുന്ന വാര്‍ധിക്യവും
ഒരേ സ്വരത്തില്‍ ചോദിക്കുന്നു വൈകിയ വേളയിലും
വ്യര്‍താമോ ജീവിതം ചൊല്ലുവിന്‍

പറന്നകലുവാന്‍ കാലം നോക്കുന്ന
ദേശാടന കിളികളോ നമ്മള്‍
‍ചിത്രശലഭങ്ങലോ, തിരമാലകാലോ?
ചില്ലകള്‍ കൊഴിക്കുന്ന വെറും ഇലകളോ?

എന്‍ സമസ്യകള്‍ നീളുന്നു
ഉത്തരമില്ലാതെ എന്നും
വെത്യസ്തത പുലര്‍ത്താതെ
വെറുമൊരു പുതിയ വേദനയായി...........

1 comment:

Unknown said...

life is a journey of happiness..and i wish you an ultimate happiness thorough out your life...