ഈ വഴികളിൽ നിഴൽവീഴ്ത്തുമോരു ചെറുജീവി
ജീവിയാണോയെന്നുചോദിച്ചാൽ
ജീവനില്ല
ജീവനില്ലായെന്നുചിന്തിച്ചാൽ
ജീവനുണ്ട്
ജീവനും ജീവനില്ലായ്മയ്ക്കുമിടയിലെ
ഒരു സമസ്യ
ശാസ്ത്രനിർവചനത്തിൽ ജീവനുവേണ്ട ഗുണങ്ങളില്ല
സ്വയമേ പെരുകുവാനാവതില്ല
എങ്കിലും മനുഷ്യരുടെയോ മൃഗങ്ങളുടെയോ
കോശങ്ങളിൽ കടന്നാൽ
ഒരു വെറുപ്പിന്റെ പ്രത്യയശാസ്ത്രം പോലെ
അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന
വ്യാജവാർത്തകൾ പോലെ
കോശങ്ങളുടെ കടിഞ്ഞാൺ കവർന്നെടുത്തു
പെറ്റുപെരുകി പകർച്ചവ്യാധിയാകുന്നു
നാശം വിതച്ചു മുന്നേറുന്ന സൂഷ്മജീവിക്കു (സംശയം)
മരുന്നില്ല
ഇന്നുവരെയാരും മരുന്ന് കണ്ടെത്തിയിട്ടുമില്ല
ഇനിയാരും കണ്ടെത്തുമെന്നു കരുതുന്നുമില്ല
ഇനിയുള്ളതോ ആരോഗ്യമുള്ളവർക്കു നൽകുന്ന
വാക്സിനുകൾ മാത്രം
ജീവനും ജീവനില്ലായ്മയ്ക്കുമിടയിലെ ഒരു സമസ്യയാണെങ്കിലും
ലോകരാഷ്ട്രങ്ങളെ മുട്ടുകുത്തിക്കുവാൻ
മനുഷ്യനെ വീട്ടുതടങ്കലിലാക്കുവാൻ കഴിവുണ്ടവയ്ക്ക്
അതെ
മനുഷ്യന്റെ ഗർവ്വിനും വെറുപ്പിനും ആർത്തികും
നശീകരണസ്വഭാവത്തിണുംപോന്ന
നഗ്നനേത്രങ്ങൾക്കന്യമാം എതിരാളി
അദർശ്യമായ ഏതോ തീരത്തിരുന്നു
സാമൂഹ്യജീവിയെന്ന മനുഷ്യന്റെ
ഏറ്റവും പ്രാധാന്യമർഹിക്കുന്ന
സാമൂഹ്യ സ്വഭാവത്തെഇല്ലായ്മ ചെയ്യുന്ന
അദർശ്യമായ കരുത്തുറ്റ എതിരാളി