സ്വതന്ത്രമായ ചിന്തകൾ
ഏകമാവുകയില്ല
ബഹുസ്വരങ്ങളിലിറങ്ങി
ഞാൻ നേടിയ സമ്മതം
ശരിയാവുകയുമില്ല
ചിലശരികളിൽ
കാൽവഴുതി വീഴുമ്പോൾ
വലിയശരികളെ
കാൽവച്ചു വീഴ്ത്തുന്നു
പരമമായസത്യമേതോ
കായൽപരപ്പിൽ
ഗതിയില്ലാതെ അലയുന്നു
വഴികളിൽ
ചിരികളിൽ
ചിന്തകളിൽ
എവിടെയെല്ലാമോ
തന്റെ അസ്തിത്വം തേടിയലയുന്നു
നൂൽനൂൽക്കുന്ന പുഴുവിനെപോലെ
വലനെയ്യുന്ന ചിലന്തിയെപോലെ
ചിന്തയിൽ സത്യങ്ങൾ
ചിത്രവർണങ്ങൾ തീർക്കുന്നു
ഞാനുമെൻ കിനാക്കളും
ഏതോവിപഞ്ചിയിൽ
സത്യത്തിൻ വരവിനായി
കാത്തിരിക്കുന്നു
ഓടുകയില്ലഞാൻ മുൻപിൽ
കാതുകളിൽ വന്നു ചൊല്ലുകയില്ല
കവലകളിൽ വിളിച്ചോതുകയില്ല
സത്യമതേതോ
താമസ്സിൻമറവിൽ
വിറയാർന്നു നിൽക്കുകയുമില്ല
വെളിച്ചം തേടി
ജീവൻ തേടി.. ഒഴുകും
സത്യം ജയിക്കും
No comments:
Post a Comment