Saturday, 1 September 2018

പ്രളയചിന്ത

പെരിയാറിൻ തീരങ്ങളിൽ
പമ്പയാറിൻ ഓരങ്ങളിൽ
വിയർപ്പിൻ കനികൾ
ചെളിയിൽ പുതഞ്ഞുപോയി
കുത്തിയൊഴുകുന്ന, ആർത്തിരമ്പുന്ന നദികൾ
തൻ പ്രതാപം വീണ്ടെടുക്കുവാൻ കുതിച്ചിടുമ്പോൾ
രൗദ്രഭാവം പൂണ്ടിടുമ്പോൾ
ഞാൻ ഓർത്തുപോകുന്നു
പെയ്തുതീരാത്ത മഴയുടെ രോദനം
എങ്ങും കൈവഴികളായി ഒഴുകിടുമ്പോൾ
തകർന്നുവീഴാവുന്നതേയുള്ളൂ
ഞാനും നീയും കെട്ടിപൊക്കിയതൊക്കെയും
നിസ്സാരമാണ്
വെറും നിസ്സാരരാണുനാം
ഗർവുമറന്നു നമുക്കൊന്നുചേരാം
നാളെയെന്തെന്നറിയായ്കതീർക്കും
അനിശ്ചിതത്വത്തിൽ
കൈകോർക്കാം... ജീവിക്കാം


No comments: