Tuesday, 18 December 2018

നവോത്ഥാനമതിൽ

നവോത്ഥാനമെന്നാൽ നവയുഗശിൽപത്തിൽ
നാം കോറിയിടുന്ന കൊച്ചു പരിവർത്തനങ്ങൾ 
ഇനിയതിൻ ശിലാസ്ഥാപനത്തിനായി 
പള്ളിയിലച്ചനെയോ പൂജാരിയേയോ മുക്രിയെയോ കാക്കേണ്ടതുണ്ടോ???
കാത്തിരുന്നു പഴുത്ത മാമ്പഴം 
ഊഴിയിൽ വീണു പുഴുത്തു  മണ്ണിൽ ലയിച്ചു 
ഓർത്തിരുന്നു കൊതിച്ച മഴ പ്രളയമായി
ഭൂമിതൻ ഉച്ചിയിൽ താഴ്ന്നിറങ്ങിമറഞ്ഞു 
ഇനിയുമേതോ വാഗ്ദ്ധാനമരുഭൂമിയിൽ 
ഉച്ചവെയിലിൻ നിര്ജ്ജലീകരണത്തിൽ 
നാമാർക്കായി കാത്തിരിക്കുന്നു???
നവോത്ഥാനമതിൽ സമത്വസമരമതിൽ



Thursday, 25 October 2018

ചിന്തകൾ

Ashi's Hedgiee
ചിലനേരമേതോ തപസ്സിൽ നിന്നുണർന്നപോൽ
ശിരസ്സിന്റെ ഭാരമകന്നുപോകും
കടന്നലുകൾ ചേക്കേറി കൂടുകൂട്ടിടുന്ന മാനസത്തിൽ
തീപ്പന്തമായിമാറുന്ന ചിന്തകളാൽ
എരിഞ്ഞമർനിടും കടന്നലുകളാം ദുഷ്ചിന്തകൾ
വീണ്ടും തളിർകാറ്റുവീശിടും
തണുത്തിടും മാനസം
പൂത്തുതളിർത്തീടും നല്ലചിന്തകൾ ഉള്ളിൽ 

Monday, 15 October 2018

സത്യം

 Ashi's drawing




സ്വതന്ത്രമായ ചിന്തകൾ
ഏകമാവുകയില്ല
ബഹുസ്വരങ്ങളിലിറങ്ങി
ഞാൻ നേടിയ സമ്മതം
ശരിയാവുകയുമില്ല
ചിലശരികളിൽ
കാൽവഴുതി വീഴുമ്പോൾ
വലിയശരികളെ
കാൽവച്ചു വീഴ്ത്തുന്നു
പരമമായസത്യമേതോ
കായൽപരപ്പിൽ
ഗതിയില്ലാതെ അലയുന്നു
വഴികളിൽ
ചിരികളിൽ
ചിന്തകളിൽ
എവിടെയെല്ലാമോ
തന്റെ അസ്തിത്വം തേടിയലയുന്നു
നൂൽനൂൽക്കുന്ന പുഴുവിനെപോലെ
വലനെയ്യുന്ന ചിലന്തിയെപോലെ
ചിന്തയിൽ സത്യങ്ങൾ
ചിത്രവർണങ്ങൾ തീർക്കുന്നു
ഞാനുമെൻ കിനാക്കളും
ഏതോവിപഞ്ചിയിൽ
സത്യത്തിൻ  വരവിനായി
കാത്തിരിക്കുന്നു
ഓടുകയില്ലഞാൻ മുൻപിൽ
കാതുകളിൽ വന്നു ചൊല്ലുകയില്ല
കവലകളിൽ വിളിച്ചോതുകയില്ല
സത്യമതേതോ
താമസ്സിൻമറവിൽ
വിറയാർന്നു നിൽക്കുകയുമില്ല
വെളിച്ചം തേടി
ജീവൻ തേടി.. ഒഴുകും
സത്യം ജയിക്കും 

Saturday, 1 September 2018

പ്രളയചിന്ത

പെരിയാറിൻ തീരങ്ങളിൽ
പമ്പയാറിൻ ഓരങ്ങളിൽ
വിയർപ്പിൻ കനികൾ
ചെളിയിൽ പുതഞ്ഞുപോയി
കുത്തിയൊഴുകുന്ന, ആർത്തിരമ്പുന്ന നദികൾ
തൻ പ്രതാപം വീണ്ടെടുക്കുവാൻ കുതിച്ചിടുമ്പോൾ
രൗദ്രഭാവം പൂണ്ടിടുമ്പോൾ
ഞാൻ ഓർത്തുപോകുന്നു
പെയ്തുതീരാത്ത മഴയുടെ രോദനം
എങ്ങും കൈവഴികളായി ഒഴുകിടുമ്പോൾ
തകർന്നുവീഴാവുന്നതേയുള്ളൂ
ഞാനും നീയും കെട്ടിപൊക്കിയതൊക്കെയും
നിസ്സാരമാണ്
വെറും നിസ്സാരരാണുനാം
ഗർവുമറന്നു നമുക്കൊന്നുചേരാം
നാളെയെന്തെന്നറിയായ്കതീർക്കും
അനിശ്ചിതത്വത്തിൽ
കൈകോർക്കാം... ജീവിക്കാം


Monday, 6 August 2018

Sleep

I stayed in the bed until it is to time to wake up
Now, the eyes are so tired
I need the bed but no longer gets it,
Where will I rest my eyes,
that carries the whole nights sleep
Sleep that brings joy to mind,
That very sleep which can bring sorrows to eyes
Only the sleep that can wipe out the sorrows
Now, I shut my eyes to sleep a bit longer
The duties and commitments can no longer
give me the sense of freedom
Dear eyes, I have nothing to offer
Your tiredness and sorrows remain
Until I find the warmth of a bed again

ശലഭങ്ങൾ

ഒരിക്കലും തിരിച്ചുകയറാനാവാത്ത
ആഴങ്ങളിൽ പതിച്ച ശലഭങ്ങൾ
സുന്ദരമായ ചിറകുകൾ
കൊഴിച്ചു മണ്ണിലൂടിഴഞ്ഞു
പതിച്ചനിലങ്ങളിൽ ജയിച്ചുകാട്ടാതെ
ശലഭങ്ങൾ പാതിവഴിയിൽ മറഞ്ഞില്ല
തനിക്കു കാണാൻ കഴിയുന്ന കാഴ്ച്ചകൾ
മുഴുവൻ കാണാതെ ശലഭങ്ങൾ വഴി ഉപേക്ഷിച്ചില്ല
വർണ്ണശബളമായ ചിറകിന്റെ ഭംഗിയിൽ
പൂവുകളുടെ മാസ്മരഗന്ധത്തിൻ
ഓർമയിൽ മുഴുകിയില്ല
ശാപവാക്കുകൾ ഉരുവിട്ടുമില്ല
ഇഴഞ്ഞവഴികളിലേക്കു തിരിഞ്ഞുനോക്കിയുമില്ല
പരിഭവമേതുമില്ലാതെ
വീണമണ്ണിൽ ജീവിച്ചലിഞ്ഞുചേർന്നു


Friday, 3 August 2018

മരം

മൗനമേറെകൊതിച്ചൊരാമരത്തിൽ
ഒരുപാടു കിളികൾ വന്നു കൂടുകൂട്ടി
ശബ്ദമുഖരിതമായൊരാചില്ലയെ
മുറിച്ചെറിഞ്ഞിടുവാൻ മരം കൊതിച്ചു
ഏറെ നാളുകൾ കൊഴിഞ്ഞിടുമ്പോൾ
കുഞ്ഞുകിളികൾ തൻ കൊഞ്ചലുകളിൽ
കാതുകുളിർപ്പിച്ചൊരാമരം
ചാഞ്ഞചില്ലയെ നേരെയാക്കി
കുഞ്ഞുകിളികളെല്ലാം പറന്നകലാൻ
വെമ്പൽകൊള്ളുമ്പോൾ
പോകരുതേയെന്നു പറയുവാനാശിച്ചുപോയൊരാമരം
കാത്തിരിക്കുന്നു കിളികളുടെ വരവിനായി.....



Friday, 27 April 2018

Love

The love in my heart beats with
the rhythm of your heart
The tenderness of your hands
are so warm to embrace
I see the selfless love in your eyes
It is hard to master the great sonnets
but it is harder to understand the meaning of love
Pure love that I see in me
are purer than the sweet spring water
Let the love flow in the heart
towards dearer ones near 

Monday, 5 March 2018

വിശപ്പിന്റെ വില


പ്രകൃതിയുടെ വിറയാർന്ന കൈയ്യൊപ്പുകൾ
വിക്രതമാക്കുന്ന പകൽക്കിനാവുകൾ
ചിരിമാഞ്ഞമുഖങ്ങളാണ് ചുറ്റും
ഹൃദ്യമായഭാഷകൾ അന്യം
തണുത്തുറഞ്ഞ മനസ്സിന്റെ ഇടനാഴികകളിൽ
ഉൾവലിഞ്ഞെകനായി നിന്നുഞാൻ നിശ്‌ചലം
നിങ്ങളുടെ ജീവിതങ്ങൾക്കുമുൻപിൽ
എന്റെ ജീവിതസാഹചര്യം പ്രാകൃതം
നിങ്ങളുടെ വാഞ്ജനകൾക്കുമീതെ
എന്റെ സഞ്ചാരങ്ങൾക്കു വിലക്കുകല്പിക്കപ്പെട്ടിരിക്കുന്നു
നിങ്ങളാണു ശരി
ഞാൻ വലിയൊരുതെറ്റ്
നിങ്ങളുടെ ജീവിതനിലവാരമാണ് അർത്ഥപൂർണം
എന്റെ ജീവിതമോ അർത്ഥശൂന്യം
ഞാൻ നിങ്ങളെപോലെയാക്കണം
എന്റെ ശീലങ്ങൾ ഞാൻ മറക്കണം
എന്റെ അസ്ഥിത്വം ഞാൻ വെടിയണം
ആധുനികമനുഷ്യന്റെ ഗർവ്വിൽ വിരിയുന്ന
അർത്ഥശൂന്യമായ ഈ വാശി
എന്റെ വിശപ്പിനുവിലയിടുന്നു
മരണമാണാവില ............... എന്റെ മരണം