വാതില്‍ക്കല്‍ വന്നു നില്‍പ്പൂ
വിറയാര്‍ന്ന ഉടലുമായി വൃദ്ധ നിരാലംബന്‍
വിജനമാം വീചിയിലേക്ക് കണ്ണയച്ചു
വെറുതെ പ്രതീക്ഷയുമായി അങ്ങനെ
ഏറെ നാളായി ഈ കാത്തിരിപ്പ്
സ്കൂളില്‍ പറഞ്ഞയച്ച അരുമയാം കുഞ്ഞിനുവേണ്ടി
ഓര്‍മ നശിച്ചൊരു മനസിന്റെ ഉള്ളില്‍
വാര്‍ത്തമാനകാലവുമില്ല, ഭാവികാലവുമില്ല
ഭൂതകാലത്തില്‍ എവിടെയോ തപ്പിതടഞ്ഞ്
ജരാനരകള്‍ ബാധിച്ചു നിസ്സഹായനായി വെറുതെ നോക്കി നില്പൂ
എങ്കിലും ആ കണ്ണുകളില്‍, ചുക്കി ചുളിഞ്ഞ കവിളുകളില്‍
പ്രതീക്ഷതന്‍ പൊന്‍ കതിരുകള്‍ മിന്നിമറയുന്നു
ഈ ലോകത്തില്‍ നിന്നെപ്പോഴോ പോയ്മറഞ്ഞ
തന്‍ മനസ് തേടി അലയുവാന്‍ വാശിയില്ല
ചിറകുകളുള്ള ഭാവിയെ കുറിച്ച് സ്വപ്നങ്ങള്‍ ഇല്ല
എങ്കിലും ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരികള്‍ക്കു
ആയിരം നിറതിങ്കള്‍ പൂത്ത ശോഭ
മനസിന്റെ ഈ കൊച്ചു തമാശകള്‍ ചിന്തിപ്പിചീടുന്നു
ദുഖം എന്ന അവസ്ഥ തന്‍ നിലനില്‍പ്പിനെ ചോദ്യം ചെയ്തീടുന്നു .......
1 comment:
Post a Comment