സൂര്യ കിരണങ്ങള്‍ പതിയെ തലോടലായി
അരുകില്‍ വന്നെനിക്കേകുന്നു സുപ്രഭാതം
കളകളം കരയുന്ന കിളികള്‍ എനിക്കേകുന്നു
നന്മകള്‍ നിറഞ്ഞൊരു സുപ്രഭാതം
ഉമ്മറ പടിയില്‍ വന്നെത്തിനോക്കുന്ന
കൊച്ചു കുഞ്ഞിനെപോലെ ഞാന്‍ ആശ്ചര്യമൂറി
ഈ കൊച്ചു പുലരിയെനിക്കെകുന്നു ജീവനില്‍
ചിറകുകള്‍ ഉള്ളൊരു വസന്തകാലം
മൃത്യു സമീപസ്ഥമാണെങ്കിലും
ഏറെ നാള്‍ നീളുകയില്ലെങ്കിലും
ഈ പുലരി ഒരു വിചിത്ര
വര്‍ണമായി തീരുന്നു മനസില്‍
കാതില്‍ എന്തോ രഹസ്യം മൊഴിഞ്ഞു കൊണ്ട്
ഓടി ഒളിക്കുന്ന കാമുകിയെ പോല്‍
ഒഴുകുന്ന അരുവി തന്‍ കൊച്ചു നാദം പോല്‍
തലോടലായി തീരുന്ന മന്തമാരുതന്‍ പോല്‍
പുലരിയെന്നെ പൊതിയുന്ന സുഖം
ആസ്വധിചിടട്ടെ ഈ നിമിഷം
ഇനി ഒരിക്കല്‍ കൂടി അവ നുകരുവാന്‍
ആവുകില്ലെന്നുള്ളിലോര്‍ത്തു കൊണ്ട് ..................................