Monday, 20 October 2025

സ്നേഹിതൻ

 

Stany Jose 


നീ അകന്നുപോവുകിൽ നിനക്കായ് 
ഞാൻ കരുതിവച്ചവാക്കുകൾ 
നിന്നോടു പറയാതെപോയതിൽ 
പരിതപിച്ചീടുന്നു സ്നേഹിതാ 
ജീവിതവ്യഗ്രതകൾതൻ ആഴങ്ങളിൽ വീണു 
ബന്ധങ്ങൾ കാത്തുസൂക്ഷിച്ചീടുവാനാവാതെപോയതിൽ 
പരിതപിച്ചീടുന്നു സ്നേഹിതാ 
ഇനിയെനിക്കാവില്ല കുശലമന്വക്ഷിപ്പാൻ 
നിന്റെ സ്വരം കേൾക്കുവാൻ  
മൂകമീവരികളിൽ മുങ്ങിനിവരുന്നു 
നാം തമ്മിലുള്ള സ്നേഹബന്ധം നിശബ്ദം..