Saturday, 14 December 2019

ഹൃദയസ്പർശം

അടുക്കളയുടെ വിശാലമായ ചില്ലു
ജാലകത്തിലൂടെ നോക്കിയാൽ
ഒരു കൊച്ചു പൂന്തോട്ടവും
അതിലുള്ള രണ്ടുകൊച്ചു മരങ്ങളും കാണാം
ശീതകാലമായതിനാൽ ഇലകൾ പൊഴിച്ചു
മാറ്റങ്ങളെ ഓർമ്മിപ്പിച്ചു നിൽക്കുന്ന രണ്ടുകൊച്ചു മരങ്ങൾ
പേരറിയാത്ത അവയിലൊന്നിൻ ചില്ലയിൽ
ഒരു കുഞ്ഞുപക്ഷി വന്നിരുന്നു
ഏറെനേരമിരിക്കാതെ കൊക്കുമിനുക്കി
പറന്നുപോയൊരാപക്ഷി
ജീവിതഭാവമാറ്റങ്ങളെ ഓർമ്മിപ്പിക്കുന്നു
മനോഹരമാണീകാഴ്ച്ചകൾ
പ്രകൃതിതരുന്ന ഈ ദൃശ്യവിരുന്ന്
ഏറെനേരമിരുന്നു ആസ്വദിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും
കുരുന്നുകൈകൾ എൻ   കവിളുകളിൽ തഴുകുന്നു
എന്നരുകിൽ വന്നെനിക്കുമുത്തം  നൽകുന്നു
പുഞ്ചിരിതൂകി എന്നരികത്തിരിക്കുന്നു
ദ്രശ്യവും സ്പർശവുമായ ഈ സൗന്ദര്യഭാവങ്ങളിൽ
ഏതു തിരഞ്ഞെടുക്കണമെന്നു ആശയക്കുഴപ്പമേതുമില്ലാതെ
ഞാൻ തിരഞ്ഞെടുക്കുന്നു
എൻ കുഞ്ഞുപൈതലിൻ തലോടലുകൾ....


Monday, 2 December 2019

പ്രണാമം

 Alfo's drawing





അഞ്ഞൂറുവർഷങ്ങൾ മുൻപെവിടെയോ
അണമുറിയാത്ത ഏതോ കുടിലിലുറങ്ങിയ
എൻ പൂർവീകർക്കു പ്രണാമം
കാരണം നിങ്ങളില്ലെങ്കിൽ ഞാനില്ല
നിങ്ങൾകണ്ടകിനാവുകൾ
നിങ്ങൾനനഞ്ഞമഴകൾ
നിങ്ങൾ നടന്ന പാഥകൾ
എല്ലാമെല്ലാം എത്രയോ പവിത്രം
ഞാനുമിന്നു നടക്കുന്നു
ഞാനുമിന്നു കിനാവുകൾ കാണുന്നു
മഴമുകിൽ വാനിൽ നോക്കി ആശ്ചര്യമൂറുന്നു
നാളെ ഞാനും ചരിത്രമായിടും
എങ്കിലും തുടരുമീസമസ്യ
നീളുന്നു നീട്ടിപ്പിടിച്ച തിരിനാളങ്ങൾ
പിന്തുടർച്ചതിരയുന്ന വഴിവിളക്കായി ജ്വലിക്കുവാൻ
അണയാതെ എന്നും.......................