തകര്‍ന്ന ഗോപുരം പുതുക്കി പണിയുവാന്‍
ആയുധങ്ങള്‍ തേടി അലയുന്ന ശില്പിയും
രാജസിംഹാസനത്തില്‍ പ്രൌഡ ഗംബീര്യത്തില്‍
കല്പനകള്‍ നല്‍കുന്ന രാജ്യ ശില്പിയും
കല്ലുകള്‍ക്കിടയിലെവിടെയോ തേങ്ങി കരയുന്ന
മോഴികളില്ലാതെ വ്യസനിച്ചു നില്‍കുന്ന
വാത്സല്യം തുളുമ്പുന്ന കൊച്ചു കുട്ടിയും
ഏറെ ഉച്ചത്തില്‍ ചോദിക്കുവാന്‍ വെമ്പുന്നു
ഈ വ്യവസ്ഥ തന്‍ അര്‍ത്ഥശുദ്ധി
രാജാവും രാജശില്പിയും തീര്‍ത്ത വ്യവസ്ഥിതിയില്‍
ബാലവേലയെ ശ്ലാഘിച്ചു പോകവേ
തുടരുന്നു ഇന്നും ഈ കഥ സമൂഹത്തില്‍
മാറുന്നതിനു കഥാപാത്രങ്ങള്‍ മാത്രം