Thursday, 4 February 2010

പ്രതീക്ഷകള്‍ ഓളങ്ങളാകുമ്പോള്‍


അര്‍ത്ഥ ശുന്യം ആയി മാറും പ്രതീക്ഷകള്‍

വ്യര്‍ത്ഥ ഭാഷിണിതന്‍ പ്രധിദ്വാനിയാകുന്നു

ചില്ലുടഞ്ഞ ജാലക വാതില്‍ പടിയില്‍ കാത്തിരിക്കും

നിസഹായനാകുന്നു എന്‍ കൊച്ചു മാനസം

ചക്രവാളത്തിലെവിടെയോ കൂടുകൂട്ടിയ പക്ഷിതന്‍

ചിറകടി ശബ്ദമായുണരും  പ്രതീക്ഷകള്‍

വേര്‍പിരിയും കമിതാക്കള്‍ തന്‍ ഹൃദയ നൊമ്പരമായി

വിധിയെ പഴിക്കും വിധവ തന്‍ വിലാപമായി

രൂപാന്തരപെടുമ്പോള്‍

പ്രതീക്ഷകള്‍ ഓളങ്ങളാകുന്നു .........................................