Sunday, 8 November 2026

ഉദ്യാനബെഞ്ച്

പൂവുകൾക്കെന്നോടു പറയുവാനുള്ളത് 

കേൾക്കുവാനെനിക്കു നേരമുണ്ടായിരുന്നില്ല 

ഇനിയൊരിക്കലാവാമെന്നൊഴിവു പറഞ്ഞു 

ഞാൻ എന്നും നടന്നകന്നിരുന്നു 

ഒടുവിലിന്നെനിക്കേറെസമയമുള്ളപ്പോൾ 

കഥപറയുവാൻ പൂവുകളൊന്നുമില്ലരുകിൽ 

അവയെല്ലാം കായ്കളായ്‌ 

മരങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു

ഈ ഉദ്യാനബെഞ്ചിൽ ഞാനിന്നെൻ 

നിഴലുമായി സല്ലപിച്ചിരിക്കുന്നു  

No comments: