Wednesday, 23 September 2026

മതിലുകൾ

 സ്വയമേതീർത്തിടുന്ന മതിലുകൾക്കുള്ളിൽ 

സ്വയര്യമായി വിഹരിച്ചീടുന്നു ഞാനും നീയും 

ഈ മതിലുകൾക്കെന്തു ഭംഗി 

ഇവയില്ലായിരുന്നെങ്കിലെന്നുള്ള ആലോചനപോലും ഭയാനകം 

Tuesday, 1 September 2026

മഴ

 പെയ്തുതീരാത്തൊരീ മഴയുടെ രോദനം 

ചിതറിയോലിച്ചീടുന്നു എങ്ങും 

ചേർന്നുനിന്നീടുന്ന നിൻ നിശ്വാസക്കാറ്റിൽ 

തരളമായി മാറുന്നു മാനസം 

ഈ മഴയ്ക്കെന്തൊരു സൗന്ദര്യം 

പ്രണയത്തിന്റെ സുഗന്ധം 

വിണ്ണിനും മണ്ണിനും കുളിരണിയിക്കുമീമഴ 

പെയ്തുതീരാത്തതിൻ പൊരുൾ തിരിയാതെ 

ചേർന്നുനിന്നീടുന്നു ഞാൻ 

ആസ്വദിച്ചീടുന്നു നിശ്ചലം