Friday, 27 February 2026

കാട്ടുപൂവ്‌

ആരാലുമറിയപ്പെടാതെ വന്യമായി വിടരുന്ന കാട്ടുപൂവേ..

നീ സുഗന്ധം പൊഴിച്ചും

പരാഗണതേനീച്ചകളെ ആകർഷിച്ചും

നിൻ പരിണാമധർമ്മസാക്ഷാത്ക്കാരങ്ങൾക്കപ്പുറം 

മണ്ണിൽ വീണലിഞ്ഞുചേരുന്നപോൽ

ഇവിടെ ഓരോ മനുഷ്യജന്മങ്ങളും 

പിറവിയെടുത്തു ജീവിച്ചു 

മണ്ണിലലിഞ്ഞു ചേരുന്നു 

തമ്മിൽ വ്യതാസങ്ങളേറെ നാം കൽപ്പിച്ചീടിലും 

ലക്ഷ്യമതൊന്നുമാത്രം 

ജീവന്റെ തുടർച്ചയ്ക്കാധാരമായ 

പരിണാമധർമ്മസാക്ഷാത്ക്കാരം

No comments: