Saturday, 1 September 2018

പ്രളയചിന്ത

പെരിയാറിൻ തീരങ്ങളിൽ
പമ്പയാറിൻ ഓരങ്ങളിൽ
വിയർപ്പിൻ കനികൾ
ചെളിയിൽ പുതഞ്ഞുപോയി
കുത്തിയൊഴുകുന്ന, ആർത്തിരമ്പുന്ന നദികൾ
തൻ പ്രതാപം വീണ്ടെടുക്കുവാൻ കുതിച്ചിടുമ്പോൾ
രൗദ്രഭാവം പൂണ്ടിടുമ്പോൾ
ഞാൻ ഓർത്തുപോകുന്നു
പെയ്തുതീരാത്ത മഴയുടെ രോദനം
എങ്ങും കൈവഴികളായി ഒഴുകിടുമ്പോൾ
തകർന്നുവീഴാവുന്നതേയുള്ളൂ
ഞാനും നീയും കെട്ടിപൊക്കിയതൊക്കെയും
നിസ്സാരമാണ്
വെറും നിസ്സാരരാണുനാം
ഗർവുമറന്നു നമുക്കൊന്നുചേരാം
നാളെയെന്തെന്നറിയായ്കതീർക്കും
അനിശ്ചിതത്വത്തിൽ
കൈകോർക്കാം... ജീവിക്കാം


Monday, 6 August 2018

Sleep

I stayed in the bed until it is to time to wake up
Now, the eyes are so tired
I need the bed but no longer gets it,
Where will I rest my eyes,
that carries the whole nights sleep
Sleep that brings joy to mind,
That very sleep which can bring sorrows to eyes
Only the sleep that can wipe out the sorrows
Now, I shut my eyes to sleep a bit longer
The duties and commitments can no longer
give me the sense of freedom
Dear eyes, I have nothing to offer
Your tiredness and sorrows remain
Until I find the warmth of a bed again

ശലഭങ്ങൾ

ഒരിക്കലും തിരിച്ചുകയറാനാവാത്ത
ആഴങ്ങളിൽ പതിച്ച ശലഭങ്ങൾ
സുന്ദരമായ ചിറകുകൾ
കൊഴിച്ചു മണ്ണിലൂടിഴഞ്ഞു
പതിച്ചനിലങ്ങളിൽ ജയിച്ചുകാട്ടാതെ
ശലഭങ്ങൾ പാതിവഴിയിൽ മറഞ്ഞില്ല
തനിക്കു കാണാൻ കഴിയുന്ന കാഴ്ച്ചകൾ
മുഴുവൻ കാണാതെ ശലഭങ്ങൾ വഴി ഉപേക്ഷിച്ചില്ല
വർണ്ണശബളമായ ചിറകിന്റെ ഭംഗിയിൽ
പൂവുകളുടെ മാസ്മരഗന്ധത്തിൻ
ഓർമയിൽ മുഴുകിയില്ല
ശാപവാക്കുകൾ ഉരുവിട്ടുമില്ല
ഇഴഞ്ഞവഴികളിലേക്കു തിരിഞ്ഞുനോക്കിയുമില്ല
പരിഭവമേതുമില്ലാതെ
വീണമണ്ണിൽ ജീവിച്ചലിഞ്ഞുചേർന്നു


Friday, 3 August 2018

മരം

മൗനമേറെകൊതിച്ചൊരാമരത്തിൽ
ഒരുപാടു കിളികൾ വന്നു കൂടുകൂട്ടി
ശബ്ദമുഖരിതമായൊരാചില്ലയെ
മുറിച്ചെറിഞ്ഞിടുവാൻ മരം കൊതിച്ചു
ഏറെ നാളുകൾ കൊഴിഞ്ഞിടുമ്പോൾ
കുഞ്ഞുകിളികൾ തൻ കൊഞ്ചലുകളിൽ
കാതുകുളിർപ്പിച്ചൊരാമരം
ചാഞ്ഞചില്ലയെ നേരെയാക്കി
കുഞ്ഞുകിളികളെല്ലാം പറന്നകലാൻ
വെമ്പൽകൊള്ളുമ്പോൾ
പോകരുതേയെന്നു പറയുവാനാശിച്ചുപോയൊരാമരം
കാത്തിരിക്കുന്നു കിളികളുടെ വരവിനായി.....



Friday, 27 April 2018

Love

The love in my heart beats with
the rhythm of your heart
The tenderness of your hands
are so warm to embrace
I see the selfless love in your eyes
It is hard to master the great sonnets
but it is harder to understand the meaning of love
Pure love that I see in me
are purer than the sweet spring water
Let the love flow in the heart
towards dearer ones near 

Monday, 5 March 2018

വിശപ്പിന്റെ വില


പ്രകൃതിയുടെ വിറയാർന്ന കൈയ്യൊപ്പുകൾ
വിക്രതമാക്കുന്ന പകൽക്കിനാവുകൾ
ചിരിമാഞ്ഞമുഖങ്ങളാണ് ചുറ്റും
ഹൃദ്യമായഭാഷകൾ അന്യം
തണുത്തുറഞ്ഞ മനസ്സിന്റെ ഇടനാഴികകളിൽ
ഉൾവലിഞ്ഞെകനായി നിന്നുഞാൻ നിശ്‌ചലം
നിങ്ങളുടെ ജീവിതങ്ങൾക്കുമുൻപിൽ
എന്റെ ജീവിതസാഹചര്യം പ്രാകൃതം
നിങ്ങളുടെ വാഞ്ജനകൾക്കുമീതെ
എന്റെ സഞ്ചാരങ്ങൾക്കു വിലക്കുകല്പിക്കപ്പെട്ടിരിക്കുന്നു
നിങ്ങളാണു ശരി
ഞാൻ വലിയൊരുതെറ്റ്
നിങ്ങളുടെ ജീവിതനിലവാരമാണ് അർത്ഥപൂർണം
എന്റെ ജീവിതമോ അർത്ഥശൂന്യം
ഞാൻ നിങ്ങളെപോലെയാക്കണം
എന്റെ ശീലങ്ങൾ ഞാൻ മറക്കണം
എന്റെ അസ്ഥിത്വം ഞാൻ വെടിയണം
ആധുനികമനുഷ്യന്റെ ഗർവ്വിൽ വിരിയുന്ന
അർത്ഥശൂന്യമായ ഈ വാശി
എന്റെ വിശപ്പിനുവിലയിടുന്നു
മരണമാണാവില ............... എന്റെ മരണം


Friday, 11 August 2017

സർപ്പചേതന

Alfo's drawing

വഴികളിൽ നിഴലുകൾ കാണാം
ചിരികളിൽ ചൂഴ്ന്നിറങ്ങു്ന്ന
കനലുകൾ വേറെയേതോ വിപത്തായിമാറാം
മുടിയിലൂടൊഴുകിയിറങ്ങുന്ന കണികകൾ കാണും
കിനാവു മായ്ക്കാൻ വഴി തേടി ശൂന്യം
ചൂഴ്ന്നെടുത്തീടും നിന്റെ കണ്ണുകൾ
അരിഞ്ഞുവീഴ്ത്തിടും നിന്റെ ചിറകുകൾ
ആമ്പൽകുളത്തിലെ ഭംഗിതൻ വ്യഗ്രത
ഗ്രാസനമായി നിൻ കർണനാളങ്ങളെ
വിഴുങ്ങിവിയർത്തു വിറകൊണ്ടു നിൽപ്പൂ
കാർമേഘപാളിയിൽ മൂടൽ മഞ്ഞിൻ തണുപ്പില്ല
കരഘോഷത്തിൽ വീണുമയങ്ങീടും
നിന്റെ തണുവിനെ തണുപ്പിക്കാൻ
കരാളഹസ്തത്തിനാകുമോ
മാറിയേതോ ദൂരത്തിനായി കൊതിച്ചിടൂ
നരവർഗ്ഗവിനാശത്തിനായിനാനദിക്കിലും
ഉദിച്ചുയരുന്ന അധമസർപ്പചേതനകളിലിൽ
നിന്നോടിയാകന്നീടൂ............ 

Saturday, 16 April 2016

ഹൃദയം

Ashi's drawing
ഹൃദയമേ  നിനക്ക് പലമുഖങ്ങളുണ്ടോ ?
നിന്റെ ധമനികലിലൊഴുകും രക്താണുവിൽ  ഒരു മുഖവും
നിന്നിൽനിന്നുതിരും ബാഷ്പ കണികയിൽ മറ്റൊരു മുഖവും
ഹൃദയമേ  നിനക്ക് പലമുഖങ്ങളുണ്ടോ ?

ഓശാന പാടിയ ഹൃദയങ്ങൾ തന്നെ
ക്രൂശിലേക്ക് നീളുന്ന പരിഹാസങ്ങളായി
വിശ്വാസികളായി കൂടെ നിന്നഹൃദയങ്ങളും
ഓടിയൊളിക്കുന്ന ഭീരുക്കളായി 

'Moon in the Mist' by Alfonsa (Alfo)


Alfo's painting
Ashi's Hedgie


















Moon has pulled the blanket over his head
He peeked out and played peek a boo
with me and my little sister,
He smiled and showed his teeth
He played peek a boo for a while,
And he put his blanket over his head,
And went to sleep softly
Moon has gone to sleep,
I am a bit sad
He will come and play with me,
with the ball and peek a boo

Friday, 17 October 2014

സിന്ദൂരം


ഒരു ദിവസം ഞാനൊരു  നിഴലായി 
മറ്റൊരു ദിവസം ഞാനൊരു മുകിലായ് 
നിലാവുള്ള രാത്രിയിൽ ചന്ദ്രികയായി 
ഒഴുകുന്ന നദിയിൽ  ലയിച്ചു 

ചേരുന്ന ആടയണിഞ്ഞു 
ചേലുള്ള  കൊച്ചു സുന്ദരിയായി 
നിറഞ്ഞു നിന്നു നിൻ  മനസ്സിൽ  
വഴി തേടുന്ന വാനംപാടിപോൽ 

ആരാണു ഞാൻ
തേടുന്നു ഞാനീ വനത്തിൽ 
പങ്കുചെരുമോ എൻ ശ്രമത്തിൽ 
ചില്ലയോടിഞ്ഞ കൊച്ചുമരത്തിൽ


Friday, 1 November 2013

കുഞ്ഞിളം തെന്നൽ


ഒരു ദിവസം കൊഴിയുമ്പോൾ
ഒരു പൂവിതൾ വിരിയുന്നു
മറുവാക്കു മിണ്ടാതെ മൂകമെന്തിനോ
കാലഭേദമീ കാഴ്ച സൌന്ദര്യ ഭാവം പകരുന്നു
പാൽ പുഞ്ചിരി കവിളിൽ നിറച്ചുകൊണ്ട്
പിച്ച വച്ചിടുന്നു എൻ കൊച്ചു സുന്ദരി
നിസ്വാർത്ഥമാം ആ കണ്ണുകളിൽ
കാണുന്നു ഞാൻ ഈ ലോകഭംഗി 

Saturday, 17 November 2012

വേദനകളറിയാത്തവര്‍

ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വഴുതിവീഴാന്‍ തുടങ്ങുമ്പോഴാണ് ബസിന്റെ വശങ്ങളിലുള്ള തട്ടലും മുട്ടലും ഒപ്പം ഉച്ചത്തിലുള്ള കണ്ടക്ടറുടെ ശബ്ദവും കേട്ട് ഞാന്‍ ഉണര്‍ന്നത്.
"യാതാവത് ടി,കാപ്പി ശാപ്പിടുതുക്ക് 15 മിനിറ്റ് ഇറുക്ക്" കണ്ടക്ടര്‍ ഓര്‍മിപ്പിച്ചു. ബസ്‌ ദിണ്ടിഗല്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു.

ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത കണ്ണുകള്‍ തുറന്ന് അടുത്തിരുന്ന സുഹൃത്ത് ഷിജോയോട് ഞാന്‍ സമയം തിരക്കി.
"സമയം എഴാരയായി" വാച്ചില്‍ നോക്കി ഷിജോ പറഞ്ഞു. 
ഷിജോയുടെ വീട് മുണ്ടാക്കയതാണ്. ഞങ്ങള്‍ മിക്കവാറും ബാംഗ്ലൂറിനു പോകുന്നത് കമ്പം തേനി കൂടിയാണ്. തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന ഇടുക്കികാരനായ എനിക്ക് അതാണ്‌ എളുപ്പം. മാത്രമല്ല തമിള്‍നാട് ലോക്കല്‍ ബസ്സുകളിലുള്ള യാത്രയാകുമ്പോള്‍ ചിലവും കുറവാണ്, മതിവരുവോളം തമിള്‍ പടങ്ങള്‍ കാണുകയും ചെയ്യാം. അതുകൊണ്ട് തന്നെയാണ് മുണ്ടക്കയംകാരനായ ഷിജോയും എന്റെ കൂടെ കൂടുന്നത്.

"എന്നാ പിന്നെ വല്ലതും കഴിച്ചാലോ" വിശപ്പിന്റെ വിളിയുമായി ഞാന്‍ ഷിജോയോട് ചോദിച്ചു.
സ്ഥിരമായി ഇത്തരം യാത്രകളില്‍ ഞങ്ങള്‍ പൊതിചോറ് കരുതാറുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ചോറും,ചമ്മന്തിയും,ബീഫ്‌ ഉലത്തിയതും. ഹാ നാവില്‍ വെള്ളമൂറും. വാഴയില വെട്ടിയെടുത്തു വാട്ടി അതില്‍ ചോറും കറികളുമെല്ലാം ഒരു ഷോട്ട് പുട്ടിന്റെ അത്ര വലുപ്പത്തില്‍ അമ്മച്ചി പൊതിഞ്ഞു തരും. അത്രയും ഒന്നും വേണ്ട എന്ന് എത്ര പറഞ്ഞാലും അമ്മച്ചി സമ്മധിക്കില്ല. പിന്നെ അമ്മച്ചിയുടെ സ്നേഹമാണല്ലോ ഈ പൊതിഞ്ഞു നല്‍കുന്നത് എന്നോര്‍ക്കുമ്പോളും ഇനിയിതുപോലൊരു ഊണ് കഴിക്കണമെങ്കില്‍ അടുത്ത ലീവ് കിട്ടുന്നവരെ കാത്തിരിക്കണമല്ലോ എന്നതുകൊണ്ടും ഞാന്‍ എതിരൊന്നും പറയാറില്ല.

"എടാ ഞാന്‍ ഇന്ന് ചോറ് കൊണ്ട് വന്നില്ല, തിരക്ക് കാരണം മറന്നു പോയി" ഷിജോ പറഞ്ഞു 
"അതിനെന്താടാ നമ്മുക്കൊരുമിച്ചു കഴിക്കാം, എന്‍റെ കൈയിലാണെങ്കില്‍ ആവശ്യത്തിനധികം ചോറ് ഉണ്ട്" എന്ന് പറഞ്ഞു ബാഗില്‍ നിന്നും ഞാന്‍ പൊതി കൈയില്‍ എടുത്തു.
ആദ്യം എതിര്‍ത്തെങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഷിജോയും ഒപ്പം കഴിക്കാം എന്ന് ഏറ്റു. 
സീറ്റില്‍ ഇരുന്നു കൊണ്ട് തന്നെ കൈപുറത്തേക്കിട്ടു കഴുകി ഭക്ഷണപൊതി തുറന്നു കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് വൃദ്ധനായ ആ മനുഷ്യന്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സുകളില്‍ നിന്നു ആളുകള്‍ കഴിച്ചിട്ട് പുറത്തേക്കു കളയുന്ന ഇലകളെടുത്തു നക്കി അയാള്‍ വിശപ്പടക്കുന്നു.

ഉടനെ സ്റ്റാന്‍ഡിന്‍റെ മറ്റൊരുവശത്ത് നിന്നും വലിയൊരു ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോള്‍ ഏതോ കാര്യത്തിനു ഒരാള്‍ ഒരു പയ്യനെ ഓടിച്ചുകൊണ്ട് വരുന്നു. അയാളുടെ ശക്തമായ തള്ളലില്‍ ആ പയ്യന്‍ വന്നു വൃദ്ധനെ തട്ടി. വൃദ്ധന്‍ നിലത്തേക്ക് തെറിച്ചു വീണു. എങ്കിലും യാതൊരു പരാതിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് ആ വൃദ്ധന്‍ എഴുന്നേറ്റ് വീണ്ടും ഇലകള്‍ പെറുക്കിയെടുത്ത് ഭക്ഷണം പരതാന്‍ തുടങ്ങി.

ഇത് കണ്ട ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത് പാതി വഴിയില്‍ നിര്‍ത്തി ആ പൊതി പുഞ്ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന വൃദ്ധനു നേരെ നീട്ടി. സന്തോഷത്തോടെ അത് വാങ്ങി ആര്‍ത്തിയോടെ ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യമുണര്‍ന്നു "ഈ മനുഷ്യന്‍ വേദനകളറിയുന്നില്ലേ?" 

ദിണ്ടിഗല്‍ ബസ്‌ സ്റ്റാന്‍ഡിലെ ചെറിയ ഇടവേള കഴിഞ്ഞു സേലത്തെ ലക്ഷ്യമാക്കി ബസ്‌ വീണ്ടും നീങ്ങി തുടങ്ങി. ഒപ്പം വേദനകളറിയാത്ത ആ മനുഷ്യന്‍ എന്‍റെ ഉള്ളില്‍ ഒരു നീറുന്ന നൊമ്പരം ബാക്കിയാക്കി കണ്‍കോണുകളില്‍ നിന്നും അകന്നകന്നു പോയികൊണ്ടേയിരുന്നു.

Wednesday, 7 November 2012

പ്രണയം


അപൂര്‍വ ഭാവങ്ങളെ ചുംബിച്ചും
പരിഭവപര്‍വങ്ങള്‍ കയറിയിറങ്ങിയും
ഉടയാതെ ഉലസാതെ ശോഭനശിക്കാതെ
നിസ്വാര്‍ത്ഥകാന്തിയില്‍ ജ്വലിച്ചുനില്‍ക്കുന്ന പ്രണയം
അപൂര്‍വ്വ ജന്മസായൂജ്യം


Sunday, 3 June 2012

നിഴലുകള്‍



നിഴലുകള്‍ വീഴുന്നു വഴികളില്‍ വെറുതെ
അലസമാം  ജീവിതയാത്രകളില്‍ 
നിഴലുകള്‍ വീഴാത്ത വഴികളിലൂടെ 
സഞ്ചരിച്ചീടുവാനേറെ കൊതിച്ചിടുന്നു